വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം
Jun 1, 2025 11:35 AM | By sukanya

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ  അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. അർഹരായ കാർഡുടമകൾ  ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം.

റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തിൽ കൂടുതൽ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണൽസ്‌ (ഡോക്‌ടര്‍, എൻജിനിയർ, അഭിഭാഷകൻ തുടങ്ങിയവർ), കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലമുള്ളവർ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ പറ്റില്ല.

1. പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

2. വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.

3. പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.

4. മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്.

5. സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്.

6. വയസ്സ് പൂർത്തിയായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.

7. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.



Thiruvanaththapuram

Next TV

Related Stories
പുതിയ വിദ്യാർത്ഥികൾക്കെല്ലാം സൈക്കിൾ; ശ്രദ്ധപിടിച്ചുപറ്റി വേക്കളം എ.യൂ പി സ്കൂളിലെ പ്രവേശനോത്സവം

Jun 2, 2025 07:28 PM

പുതിയ വിദ്യാർത്ഥികൾക്കെല്ലാം സൈക്കിൾ; ശ്രദ്ധപിടിച്ചുപറ്റി വേക്കളം എ.യൂ പി സ്കൂളിലെ പ്രവേശനോത്സവം

പുതിയ വിദ്യാർത്ഥികൾക്കെല്ലാം സൈക്കിൾ; ശ്രദ്ധപിടിച്ചുപറ്റി വേക്കളം എ.യൂ പി സ്കൂളിലെ...

Read More >>
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

Jun 2, 2025 06:56 PM

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

പ്ലസ് വണ്‍ പരീക്ഷാഫലം...

Read More >>
ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ ശൈലജ

Jun 2, 2025 04:46 PM

ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ ശൈലജ

ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ...

Read More >>
മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ

Jun 2, 2025 03:45 PM

മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ

മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി...

Read More >>
‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവ് കയ്യിലുണ്ട്’: പി വി അന്‍വര്‍

Jun 2, 2025 03:19 PM

‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവ് കയ്യിലുണ്ട്’: പി വി അന്‍വര്‍

‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവ് കയ്യിലുണ്ട്’: പി വി...

Read More >>
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jun 2, 2025 02:38 PM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; പി വി അൻവർ നാമനിർദ്ദേശ പത്രിക...

Read More >>
Top Stories