---
title: "ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിക്ക് 11 വർഷം കഠിന തടവും 90000 രൂപ പിഴയും"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293563/pocsocase"
published_at: "2025-06-01T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c0dfbf4076_1000092218.jpg"
keywords: []
---

# ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിക്ക് 11 വർഷം കഠിന തടവും 90000 രൂപ പിഴയും

> **Lead Summary:** **മാഹി : ** ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിക്ക് 11 വർഷം കഠിന തടവും 90000/- രൂപ പിഴയും കോടതി വിധിച്ചു.വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ മാഹി പാറക്കൽ സ്വദേശി ഷഫീർ ന് 11 വർഷം കഠിനതടവും 90000/- രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ചു. രണ്ട് മൂന്ന് പ്രതികളായ മാഹി പാറക്കൽ സ്വദേശി പ്രദീഷ് , പാലോളി വളപ്പ് സ്വദേശി ഫുഹാദ് സെനിൻ എന്നിവരെ 50000/- രൂപ ബോണ്ടിൽ ഒരു വർഷത്തേക്ക് നല്ല നടപ്പിനും, ഈ കാലയളവിൽ സമാനമായ കുറ്റകൃത്യങ്ങളിലോ മറ്റേതെങ്കിലും കുറ്റകൃത്യത്തിലോ ഉൾപ്പെടാതിരിക്കാനും, മാസത്തിലെ അവസാന തിങ്കളാഴ്ച ജില്ലാ പ്രൊബേഷൻ ഓഫീസർ മുമ്പാകെ ഹാജരാകാനും, മാസത്തിൽ ഒരാഴ്ച സാമൂഹ്യ സേവനം നടത്തുന്നതിനും, ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാകുന്നതാണെന്നും തലശ്ശേരി അതിവേഗ കോടതി ( പോക്സോ ) ജഡ്ജ് ശ്രീ. ശ്രീജ വി ശിക്ഷ വിധിച്ചു.

## Article Content

**മാഹി : ** ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിക്ക് 11 വർഷം കഠിന തടവും 90000/- രൂപ പിഴയും കോടതി വിധിച്ചു.വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ മാഹി പാറക്കൽ സ്വദേശി ഷഫീർ ന് 11 വർഷം കഠിനതടവും 90000/- രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ചു. രണ്ട് മൂന്ന് പ്രതികളായ മാഹി പാറക്കൽ സ്വദേശി പ്രദീഷ് , പാലോളി വളപ്പ് സ്വദേശി ഫുഹാദ് സെനിൻ എന്നിവരെ 50000/- രൂപ ബോണ്ടിൽ ഒരു വർഷത്തേക്ക് നല്ല നടപ്പിനും, ഈ കാലയളവിൽ സമാനമായ കുറ്റകൃത്യങ്ങളിലോ മറ്റേതെങ്കിലും കുറ്റകൃത്യത്തിലോ ഉൾപ്പെടാതിരിക്കാനും, മാസത്തിലെ അവസാന തിങ്കളാഴ്ച ജില്ലാ പ്രൊബേഷൻ ഓഫീസർ മുമ്പാകെ ഹാജരാകാനും, മാസത്തിൽ ഒരാഴ്ച സാമൂഹ്യ സേവനം നടത്തുന്നതിനും, ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാകുന്നതാണെന്നും തലശ്ശേരി അതിവേഗ കോടതി ( പോക്സോ ) ജഡ്ജ് ശ്രീ. ശ്രീജ വി ശിക്ഷ വിധിച്ചു.

ചൊക്ലി പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ സബ്ബ് ഇൻസ്പെക്ടർ ശ്രീ സുഭാഷ് ബാബു.കെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷനു വേണ്ടി അഡ്വ.. പി.എം ഭാസുരി ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293563/pocsocase)