---
title: " മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു"
english_title: " Saraswati Mandapam built at the Manathana Chapparam Bhagavathi Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293588/saraswati-mandapam-built-at-the-manathana-chapparam-bhagavathi-temple"
published_at: "2025-06-01T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c2da496c79_A_News01.jpg"
keywords: []
---

#  മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

> **Lead Summary:** മണത്തണ: ചപ്പാരം ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു. തിട്ടയിൽ വാസുദേവൻ നായരാണ് ക്ഷേത്രത്തിൽ സരസ്വതി മണ്ഡപം നിർമ്മിച്ച് നൽകിയത്. ചപ്പാരം ക്ഷേത്ര പരിപാലന സമിതി രക്ഷാധികാരികൂടിയാണ് ഇദ്ദേഹം. രാവിലെ നടന്ന ചടങ്ങിൽ വാസുദേവൻ നായർ കൂടത്തിൽ തറവാട് കാരണവരും ക്ഷേത്രത്തിലെ പ്രധാന പൂജാരിയുമായ കൂടത്തിൽ ഗോപാലൻ നായർക്ക് സരസ്വതി മണ്ഡലത്തിന്റെ താക്കോൽ കൈമാറി. ചപ്പാരം ക്ഷേത്രം പരിപാലനസമിതി അംഗങ്ങളും ക്ഷേത്ര അടിയന്തിരക്കാരും പങ്കെടുത്തു. പരിപാലനസമിതി സെക്രട്ടറി സി വിജയൻ, കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ, കോലൻചിറ ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

മണത്തണ: ചപ്പാരം ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു. തിട്ടയിൽ വാസുദേവൻ നായരാണ് ക്ഷേത്രത്തിൽ സരസ്വതി മണ്ഡപം നിർമ്മിച്ച് നൽകിയത്. ചപ്പാരം ക്ഷേത്ര പരിപാലന സമിതി രക്ഷാധികാരികൂടിയാണ് ഇദ്ദേഹം. രാവിലെ നടന്ന ചടങ്ങിൽ വാസുദേവൻ നായർ കൂടത്തിൽ തറവാട് കാരണവരും ക്ഷേത്രത്തിലെ പ്രധാന പൂജാരിയുമായ കൂടത്തിൽ ഗോപാലൻ നായർക്ക് സരസ്വതി മണ്ഡലത്തിന്റെ താക്കോൽ കൈമാറി. ചപ്പാരം ക്ഷേത്രം പരിപാലനസമിതി അംഗങ്ങളും ക്ഷേത്ര അടിയന്തിരക്കാരും പങ്കെടുത്തു. പരിപാലനസമിതി സെക്രട്ടറി സി വിജയൻ, കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ, കോലൻചിറ ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293588/saraswati-mandapam-built-at-the-manathana-chapparam-bhagavathi-temple)