---
title: "പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു"
english_title: "Payam - Aralam Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293604/payam-aralam-road"
published_at: "2025-06-01T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c4b5a72c91_p1.jpg"
keywords: []
---

# പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

> **Lead Summary:** ഇരിട്ടി: കോറമുക്ക് -പായം -ആറളം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി പായം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോണ്ടമ്പ്രയിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഇരിട്ടി മണ്ഡലം ട്രഷറർ പി എം വിവേക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി കണ്ണൂർ ജില്ലാ സോഷ്യൽ മീഡിയ കൺവീനർ അജേഷ് നടുവനാട് ഉദ്ഘാടനം ചെയ്തു. റോഡ് എത്രയും പെട്ടന്ന് തന്നെ ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പായം ഏരിയ പ്രസിഡന്റ് ജയപ്രകാശ് പി, എം പ്രദീപൻ എന്നിവർ സംസാരിച്ചു.

## Article Content

ഇരിട്ടി: കോറമുക്ക് -പായം -ആറളം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി പായം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോണ്ടമ്പ്രയിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഇരിട്ടി മണ്ഡലം ട്രഷറർ പി എം വിവേക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി കണ്ണൂർ ജില്ലാ സോഷ്യൽ മീഡിയ കൺവീനർ അജേഷ് നടുവനാട് ഉദ്ഘാടനം ചെയ്തു. റോഡ് എത്രയും പെട്ടന്ന് തന്നെ ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പായം ഏരിയ പ്രസിഡന്റ് ജയപ്രകാശ് പി, എം പ്രദീപൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293604/payam-aralam-road)