---
title: "കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയിൽ"
english_title: "With drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29366/With-drugs"
published_at: "2022-03-02T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f48def2210_Picsart_22-03-02_16-01-07-097.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയിൽ

> **Lead Summary:**  കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട കാറിൽ മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. O335 ഗ്രാം എൽ. എസ്ഡി , 15.37 ഗ്രാം മെത്താം ഫറ മിൻ എന്നിവയുമായി കൊയിലാണ്ടി തുറയൂരിലെ നടക്കൽ വീട്ടിൽ സുഹൈലാണ് പിടിയിലായത്.

## Article Content

 കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട കാറിൽ മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. O335 ഗ്രാം എൽ. എസ്ഡി , 15.37 ഗ്രാം മെത്താം ഫറ മിൻ എന്നിവയുമായി കൊയിലാണ്ടി തുറയൂരിലെ നടക്കൽ വീട്ടിൽ സുഹൈലാണ് പിടിയിലായത്.

കണ്ണൂർ നഗരത്തിലെ ബല്ലാർഡ് മൂന്നാംപീടിക റോഡിൽ വെച്ചു എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർ കോട്ടിക്ക് സ്പെഷ്യൽ സക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. KL 10 AK 2483 നമ്പർ ടെ യോറ്റ എറ്റിയോസ് കാറിൽ കടത്തികൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്.

ഇയാളുടെ കൈയ്യിൽ നിന്നും ഇടപാടുകാരെ ബന്ധപ്പെടുന്നതിനും അവരുടെ പേർവിവരങ്ങളും ശബ്ദ സന്ദേശങ്ങളുമുള്ള സ്മാർട്ട്ഫോൺ , എ.ടി.എം കാർഡ്, ആയിരം രൂപ എന്നിവയും കണ്ടെടുത്തു. മയക്കുമരുന്ന് വിൽപനയ്ക്കായാണ് സുഹൈൽ കണ്ണൂരിലെത്തിയതെന്നാണ് എക്സൈസ് നൽകുന്ന വിവരം.

ബംഗ്ളൂരിൽ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇയാൾ വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരം നേരത്തെ എക്സൈസ് ഇന്റലിജൻസ് ബ്യുറോയിലെ പ്രിവന്റീവ് ഓഫീസർ സി.വി ദിലീപിന് ലഭിച്ചിരുന്നു. ഈ രഹസ്യ വിവരം കണ്ണൂർ റെയ്ഞ്ച് എക്സെസിന് കൈമാറുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തു വരികയാണ് അന്വേഷണത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.പി വിജയൻ , കെ.സി ഷിബു , സി. പുരുഷോത്തമൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പങ്കജാക്ഷൻ, ഇ സുജിത്ത് പ്രവീൺ, ഒ.വി ഷിബു എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29366/With-drugs)