വീണ്ടും കാട്ടാന കലി ; ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും വീടിന്റെ അടുക്കള ഷെഡ് തകർത്തു

വീണ്ടും കാട്ടാന കലി ; ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും വീടിന്റെ അടുക്കള ഷെഡ് തകർത്തു
Jun 2, 2025 10:22 AM | By sukanya

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 9 ൽ കാട്ടാന വീടിന്റെ അടുക്കള ഷെഡ് തകർത്തു . ബ്ലോക്ക് 9 ൽ വളയംചാലിലെ രാജൻ- ബിന്ദു ദമ്പതികളുടെ വീടിന്റെ ആടുക്കള ഷെഡാനാണ് ഇന്നലെ രാത്രി കൊമ്പൻ തകർത്തത് .രാത്രി 12.30 ഓടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം .

വീടിന്റെ പിന്നിലെ പ്ലാവിൽ നിന്നും ചക്ക വീഴുന്ന ശബ്ദം കേട്ടാണ് ഫാമിലെ സെക്യൂരിറ്റിയായ രാജനും മകനും കൂടി വെളിയിൽ ഇറങ്ങിയത് . ഇവരെ കണ്ടതോടെ ആന അവർക്കുനേരെ പാഞ്ഞടുക്കുക ആയിരുന്നു . രണ്ടുപേരും ഓടി അടുക്കള ഷെഡിലൂടെ ഓടി വീടിനകത്ത് കയറിയപ്പോൾ പിന്നാലെ പാഞ്ഞുവന്ന ആന ഷെഡ് ഇടിച്ചു തകർക്കുക ആയിരുന്നു . രാജന്റെ പേരക്കുട്ടികൾ അടക്കം മൂന്ന് കുഞ്ഞു കുട്ടികൾ ഉൾപ്പെടെ എട്ട് പേരായിരിക്കുന്ന ആസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് .

പിന്മാറാതെ മുറ്റത്തുതന്നെ നിന്ന ആനയെ രാജനും മകനും ചേർന്ന് പടക്കം പൊട്ടിച്ച് ആനയെ വീടിന്റെ സമീപത്തുനിന്നും തുരത്തി . അപ്പോഴേക്കും ആർ ആർ ടി സംഘവും സ്ഥലത്തെത്തി . അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ അടക്കം കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായതായി ബിന്ദു പറയുന്നു .ഭാഗ്യം കൊണ്ടാണ് രാജനും മകനും ഇന്നലെ രാത്രി ആനക്ക് മുന്നിൽ നിന്നും രക്ഷപെട്ടത്.

Iritty

Next TV

Related Stories
നാരായണൻ കുഞ്ഞി ക്കണ്ണോത്തിന് സ്വീകരണം നൽകി

Jun 3, 2025 09:17 PM

നാരായണൻ കുഞ്ഞി ക്കണ്ണോത്തിന് സ്വീകരണം നൽകി

നാരായണൻ കുഞ്ഞി ക്കണ്ണോത്തിന് സ്വീകരണം...

Read More >>
യുഡിഎഫിന്റെ വിജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു; ഷാഫി പറമ്പിൽ

Jun 3, 2025 06:34 PM

യുഡിഎഫിന്റെ വിജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു; ഷാഫി പറമ്പിൽ

യുഡിഎഫിന്റെ വിജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു; ഷാഫി...

Read More >>
ആറളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം

Jun 3, 2025 04:31 PM

ആറളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം

ആറളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന് പരാതി

Jun 3, 2025 04:14 PM

സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന് പരാതി

സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന്...

Read More >>
'കമൽഹാസന് ഈഗോ', ജനങ്ങളുടെ വികാരം വൃണപ്പെടുത്തരുതെന്ന് ഹൈക്കോടതി

Jun 3, 2025 03:59 PM

'കമൽഹാസന് ഈഗോ', ജനങ്ങളുടെ വികാരം വൃണപ്പെടുത്തരുതെന്ന് ഹൈക്കോടതി

'കമൽഹാസന് ഈഗോ', ജനങ്ങളുടെ വികാരം വൃണപ്പെടുത്തരുതെന്ന്...

Read More >>
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില മെച്ചപ്പെട്ടു ; വെൻറ്റിലേറ്ററിൽ നിന്ന് മാറ്റി

Jun 3, 2025 03:12 PM

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില മെച്ചപ്പെട്ടു ; വെൻറ്റിലേറ്ററിൽ നിന്ന് മാറ്റി

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില മെച്ചപ്പെട്ടു ; വെൻറ്റിലേറ്ററിൽ നിന്ന്...

Read More >>
Top Stories