---
title: "സൗജന്യ നീന്തൽപരിശീലനം തുടങ്ങി"
english_title: "Freeswimmingpractice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293750/freeswimmingpractice"
published_at: "2025-06-02T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d65c591059_1000092591.jpg"
keywords: []
---

# സൗജന്യ നീന്തൽപരിശീലനം തുടങ്ങി

> **Lead Summary:** **പിണറായി : ** പിണറായി വെസ്റ്റ് സി.മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ബാലസംഘവുമായി ചേർന്ന് നടത്തുന്ന സമ്പൂർണ്ണ നീന്തൽ ഗ്രാമം പദ്ധതിയുടെ ഭാഗമായി തുടർച്ചയായ പതിനൊന്നാമത്തെ വർഷമാണ് സൗജന്യനീന്തൽ പരിശീലനം സംഘടിപ്പിക്കുന്നത്. കണ്ണോത്ത് കുളത്തിൽ നടന്ന നീന്തൽ പരിശീലനത്തിൻ്റെ ഉദ്ഘാടനം സംസ്ഥാനനീന്തൽ താരം സന്മ എം. സി നിർവ്വഹിച്ചു.

## Article Content

**പിണറായി : ** പിണറായി വെസ്റ്റ് സി.മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ബാലസംഘവുമായി ചേർന്ന് നടത്തുന്ന സമ്പൂർണ്ണ നീന്തൽ ഗ്രാമം പദ്ധതിയുടെ ഭാഗമായി തുടർച്ചയായ പതിനൊന്നാമത്തെ വർഷമാണ് സൗജന്യനീന്തൽ പരിശീലനം സംഘടിപ്പിക്കുന്നത്. കണ്ണോത്ത് കുളത്തിൽ നടന്ന നീന്തൽ പരിശീലനത്തിൻ്റെ ഉദ്ഘാടനം സംസ്ഥാനനീന്തൽ താരം സന്മ എം. സി നിർവ്വഹിച്ചു.

നീന്തൽ താരങ്ങളായ അനന്യ,പൂജ എന്നിവർ ആശംസകൾ അർപ്പിച്ചു.അഭിനന്ദ് വികെ അധ്യക്ഷത വഹിച്ചു അഡ്വ.വി പ്രദീപൻ എൻ.ഷാനവാസ് , എം ശശി എന്നിവർ സംസാരിച്ചു.ഇതിനകം 250 ൽ അധികം പേർക്ക് നീന്തൽ പരിശീലനം നൽകാൻ വായനശാല സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും കാലത്ത് 6.30 മുതൽ 7.30 വരെയാണ്പരിശീലനം പ്രായഭേദമില്ലാതെ എല്ലാവർക്കും പരിശീലനം നേടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293750/freeswimmingpractice)