---
title: "ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Cancerawarenesclass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293752/cancerawarenesclass"
published_at: "2025-06-02T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d676759f87_1000092596.jpg"
keywords: []
---

# ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : **ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സീനിയർ സിറ്റിസൻ ഹാളിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അനീറ്റ കെ ജോസി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ് : **ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സീനിയർ സിറ്റിസൻ ഹാളിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അനീറ്റ കെ ജോസി പരിപാടി ഉദ്ഘാടനം ചെയ്തു.

കൂത്തുപറമ്പ് ഹ്യൂമനിസ്റ്റ് സെന്റർ, ജനശ്രദ്ധ സാംസ്കാരിക വേദി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പരിപാടിയിൽ അഡ്വക്കേറ്റ് ടിപി ധനഞ്ജയൻ അധ്യക്ഷ വഹിച്ചു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ ഹർഷ ഗംഗാധരൻ ക്ലാസ് നയിച്ചു.കെ അജിത, എം കെ ബാലൻ, ടി ഭരതൻ, ബിപി പത്മനാഭൻ, കെ ചന്ദ്രബാബു, പി ഷൈജ, സി വി സുഷീഫ്, സുദേവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293752/cancerawarenesclass)