മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ

മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ
Jun 2, 2025 03:45 PM | By Remya Raveendran

 അടൂർ:   അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ. മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ചാണ് സംഭവം. അടൂർ ഹോളി ഏഞ്ചൽസ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം ഉണ്ടായത്. മനുഷ്യാവകാശ കമ്മീഷനും CWCക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.

പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വേട്ടനായി കൊണ്ടുപോയത്. ഞാനാണ് അവനെ കൊണ്ടുപോയി മുടി വെട്ടിച്ചത്. സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതും. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു. മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി. രക്ഷാകർത്താവ് എന്ന നിലയിൽ വലിയ മാനസിക വിഷമം ഉണ്ടാക്കി എന്നും പിതാവ് പറഞ്ഞു.

രണ്ടു അധ്യാപകരാണ് തന്നെ പുറത്ത് നിർത്തിയത്. വീട്ടിൽ നിന്നും അച്ഛനെ വിളിക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ പുറത്ത് തന്നെ നിൽക്കണമെന്നും പറഞ്ഞു. ഒരുപാട് നേരം പുറത്ത് നിൽക്കേണ്ടി വന്നു. മാനസികമായി ഇത് ഒരുപാട് വേദന ഉണ്ടായി. മൂന്നര മണിക്കൂറോളം പുറത്ത് നിൽക്കേണ്ടിവന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.

ഇത് സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാണിതെന്നും. കുട്ടിയുടെ പിതാവിന് മാത്രമാണ് പ്രശ്‌നം.13 വിദ്യാർത്ഥികളെ സമാന രീതിയിൽ പുറത്താക്കിയിരുന്നുവെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.



Adoorschool

Next TV

Related Stories
അടൂര്‍ ബൈപ്പാസിൽ വാഹനാപകടം.: കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്കേറ്റു

Jun 4, 2025 09:42 AM

അടൂര്‍ ബൈപ്പാസിൽ വാഹനാപകടം.: കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്കേറ്റു

അടൂര്‍ ബൈപ്പാസിൽ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക്...

Read More >>
കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു

Jun 4, 2025 09:00 AM

കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു

കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി...

Read More >>
അധ്യാപക നിയമനം

Jun 4, 2025 08:39 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
ട്യൂട്ടർ നിയമനം

Jun 4, 2025 08:37 AM

ട്യൂട്ടർ നിയമനം

ട്യൂട്ടർ...

Read More >>
കണ്ണൂരിൽ നാഥനില്ലാതെ അഗ്നിരക്ഷാ നിലയങ്ങൾ

Jun 3, 2025 10:33 PM

കണ്ണൂരിൽ നാഥനില്ലാതെ അഗ്നിരക്ഷാ നിലയങ്ങൾ

കണ്ണൂരിൽ നാഥനില്ലാതെ അഗ്നിരക്ഷാ...

Read More >>
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അവലോകന യോഗം ചേർന്നു.

Jun 3, 2025 10:26 PM

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അവലോകന യോഗം ചേർന്നു.

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അവലോകന യോഗം...

Read More >>
News Roundup