---
title: "ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ ശൈലജ"
english_title: "Kkshailaja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293784/kkshailaja"
published_at: "2025-06-02T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d88041d17b_1000092628.jpg"
keywords: []
---

# ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ ശൈലജ

> **Lead Summary:** **നിലമ്പൂർ : ** നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ശക്തനായ സ്ഥാനാർത്ഥിയാണ് എം സ്വരാജെന്ന് കെ കെ ശൈലജ. മുഖ്യമന്ത്രിയുടെ പരിപാടിയിൽ വലിയ ജനപിന്തുണ ഉണ്ടായിരുന്നു. അൻവർ ഒരു ഭീഷണിയല്ല.സ്വരാജിന് അനുകൂലമായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ വലിയ മുന്നേറ്റമുണ്ട്.

## Article Content

**നിലമ്പൂർ : ** നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ശക്തനായ സ്ഥാനാർത്ഥിയാണ് എം സ്വരാജെന്ന് കെ കെ ശൈലജ. മുഖ്യമന്ത്രിയുടെ പരിപാടിയിൽ വലിയ ജനപിന്തുണ ഉണ്ടായിരുന്നു. അൻവർ ഒരു ഭീഷണിയല്ല.സ്വരാജിന് അനുകൂലമായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ വലിയ മുന്നേറ്റമുണ്ട്.

ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്.വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും.നവ കേരള സദസ്സുമായി ബന്ധപ്പെട്ട അൻവറിന്റെ ആരോപണത്തിൽ ഭയമില്ല. കൃത്യമായ കണക്കുകളോടെ സർക്കാർ നടത്തിയ പരിപാടിയാണ്. തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കട്ടെയെന്നും ശൈലജ പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് വിദേശ ഫണ്ട് വാങ്ങാൻ അനുമതി നൽകിയതിൽ ബിജെപി സ്വജനപക്ഷപാതം കാണിക്കുന്നു. കടുത്ത വിവേചനമാണ് കേന്ദ്രം കാണിക്കുന്നത്. സംസ്ഥാനങ്ങളെ ദുർബലം ആക്കിക്കൊണ്ട് കേന്ദ്രസർക്കാറിന് നിലനിൽക്കാനാവില്ല. പ്രളയ സമയത്ത് കേന്ദ്രം സഹായം ചെയ്തില്ല. സഹായത്തിന് എത്തിയ നേവി ഹെലികോപ്റ്റർ പോലും പണം ചോദിച്ചു.

പണം വാഗ്ദാനം ചെയ്തവരിൽ നിന്ന് വാങ്ങാൻ അനുവദിച്ചില്ല.പണം വാങ്ങാൻ അനുവദിച്ചങ്കിൽ നഷ്ടപ്പെട്ട പല സ്ഥലങ്ങളും വീണ്ടെടുക്കുവാൻ ആകുമായിരുന്നു. കേന്ദ്രത്തിന്റെ നിർദയ സമീപനമാണ് കേരളത്തോട് കാട്ടിയത്. പലരുടെയും സംഭാവനകളിലൂടെ കേരളം അതിനെ ശക്തമായി നേരിട്ടു.

വയനാട്ടിലും സമാനമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഗവൺമെന്റിന് ധാരാളം മിഷനറീസ് ഉണ്ട്. അത്തരം ന്യായങ്ങൾ ഇതിൽ പറയേണ്ടതല്ല. സിഎം ഡിആർഎഫ് എഫ് സി ആർ ഐ രജിസ്ട്രേഷൻ വേണമെങ്കിൽ അത് പറയണമായിരുന്നു. ഇത് തികഞ്ഞ പക്ഷപാതമാണ്. കേന്ദ്രം കേരളത്തോട് ചെയ്തത് വലിയ ക്രൂരതയാണെന്നും കെ കെ ശൈലജ വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293784/kkshailaja)