---
title: "ഡോ.അശ്വിൻ ഹേമചന്ദ്രന് കേളകം സുഹൃത് സംഘത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293856/peravoor"
published_at: "2025-06-03T04:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e321030f9d_IMG-20250603-WA0001.jpg"
keywords: []
---

# ഡോ.അശ്വിൻ ഹേമചന്ദ്രന് കേളകം സുഹൃത് സംഘത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

> **Lead Summary:** പേരാവൂർ: എറണാകുളത്തേക്ക് സ്ഥലം മാറുന്ന പേരാവൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദനും ,ആശുപത്രി സൂപ്രണ്ടുമായിരുന്ന ഡോ.അശ്വിൻ ഹേമചന്ദ്രന് കേളകം സുഹൃത് സംഘത്തിൻ്റെ നേതൃത്യത്തിൽ യാത്രയയപ്പ് നൽകി.കെ.ജി.എം.ഒ.എ ജില്ലാ സിക്രട്ടറി ഡോ.രഞ്ജിത് മാത്യുവിൻ്റെ അധ്യക്ഷതയിൽ ടോമി മാത്യു നടവയൽ ഉൽഘാടനം ചെയ്തു.

## Article Content

പേരാവൂർ: എറണാകുളത്തേക്ക് സ്ഥലം മാറുന്ന പേരാവൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദനും ,ആശുപത്രി സൂപ്രണ്ടുമായിരുന്ന ഡോ.അശ്വിൻ ഹേമചന്ദ്രന് കേളകം സുഹൃത് സംഘത്തിൻ്റെ നേതൃത്യത്തിൽ യാത്രയയപ്പ് നൽകി.കെ.ജി.എം.ഒ.എ ജില്ലാ സിക്രട്ടറി ഡോ.രഞ്ജിത് മാത്യുവിൻ്റെ അധ്യക്ഷതയിൽ ടോമി മാത്യു നടവയൽ ഉൽഘാടനം ചെയ്തു.

ലിബറേഷൻ ഫുഡ് (യു.കെ.) പ്രതിനിധികളായ ഡാൻ, റെയിച്ചൽ, ടോമി മാത്യു, എലിസബത്ത് ടീച്ചർ എന്നിവർ ചേർന്ന് ഡോ.അശ്വിൻ ഹേമന്ദിന് സ്നേഹോപഹാരം സമ്മാനിച്ചു.ഡോ. റഷീദ്, സുനിൽ. പി. ഉണ്ണി, എസ്.ടി.രാജേന്ദ്രൻ ,എൻ.ഇ.പവിത്രൻ ഗുരുക്കൾ, തോമസ് കളപ്പുര എന്നിവർ സംസാരിച്ചു. ഡോ.അശ്വിൻ ഹേമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293856/peravoor)