---
title: "വനിതാ കമ്മീഷൻ അദാലത്ത്:   21 പരാതികൾ തീർപ്പാക്കി"
english_title: "Adaalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29390/adaalat"
published_at: "2022-03-02T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f5f2fd8943_images (2).jpeg"
keywords: []
---

# വനിതാ കമ്മീഷൻ അദാലത്ത്:   21 പരാതികൾ തീർപ്പാക്കി

> **Lead Summary:** ബുധനാഴ്ച കളക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി. ആകെ 73 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 50 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റി വെച്ചു. രണ്ട് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി.

## Article Content

ബുധനാഴ്ച കളക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി. ആകെ 73 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 50 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റി വെച്ചു. രണ്ട് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി.

സ്ഥാപങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. വായ്പാ തിരിച്ചടവ് സംബന്ധമായ പ്രശ്‌നങ്ങൾ, സ്വത്തു തർക്കങ്ങൾ, കുടുംബ കോടതിയിലെത്തിയ കേസുകൾ, താൽക്കാലിക ജീവനക്കാരിയെ അകാരണമായി പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട പരാതി തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ചത്. മാറ്റി വച്ച പരാതികൾ അടുത്ത മാസം പരിഗണിക്കും.

അദാലത്തിൽ വനിതാ കമ്മീഷൻ അംഗം ഇ എം രാധ, ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. പി വിമല കുമാരി , അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, അഡ്വ. പി എം ഭാസുരി, സീനിയർ സിവിൽ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29390/adaalat)