---
title: "കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293920/vacancy"
published_at: "2025-06-03T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e94c01223d_download_(1).jpeg"
keywords: []
---

# കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍

> **Lead Summary:** **കണ്ണൂർ** : കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകള്‍ സർവിസ് നടത്തുന്നതിന് ഡ്രൈവർ കം കണ്ടക്ടർ തസ്തികയില്‍ കരാർ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.30,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം.യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം (തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം കണ്ടക്ടർ ലൈസൻസ് നേടണം). പത്താം ക്ലാസ് പാസായിരിക്കണം. ഹെവി പാസഞ്ചർ വാഹനങ്ങളില്‍ അഞ്ചു വർഷത്തില്‍ കുറയാതെ ഡ്രൈവിങ് പരിചയം വേണം.

## Article Content

**കണ്ണൂർ** : കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകള്‍ സർവിസ് നടത്തുന്നതിന് ഡ്രൈവർ കം കണ്ടക്ടർ തസ്തികയില്‍ കരാർ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.30,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം.യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം (തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം കണ്ടക്ടർ ലൈസൻസ് നേടണം). പത്താം ക്ലാസ് പാസായിരിക്കണം. ഹെവി പാസഞ്ചർ വാഹനങ്ങളില്‍ അഞ്ചു വർഷത്തില്‍ കുറയാതെ ഡ്രൈവിങ് പരിചയം വേണം.

പ്രായപരിധി 24-55 വയസ്സ്. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും ചെറിയ തകരാറുകള്‍ പരിഹരിക്കാനുള്ള അറിവും അഭികാമ്യം. നല്ല കാഴ്ചശക്തിയും ആരോഗ്യവും ഉണ്ടായിരിക്കണം.വിജ്ഞാപനം www.cmd.kerala.gov.inല്‍ ലഭിക്കും. ഓണ്‍ലൈനില്‍ ജൂണ്‍ 10 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് എഴുത്തുപരീക്ഷയും ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് നിയമനം.

റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമായിരിക്കും.വേതനം: എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അലവൻസായി നല്‍കും. നിലവിലുള്ള ഇൻസെന്റിവ്/ ബത്തയും ലഭിക്കും. സേവന വേതന വ്യവസ്ഥകള്‍ വിജ്ഞാപനത്തിലുണ്ട്.കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് (സി.എം.ഡി) റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293920/vacancy)