---
title: "കണ്ണൂരിൽ  ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293944/kannur"
published_at: "2025-06-03T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ea61bb57f6_Screenshot_2025-06-03_130638.jpg"
keywords: []
---

# കണ്ണൂരിൽ  ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: ചാലാട് മണലിൽ ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. മണലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തയ്യിൽ സ്വദേശി സി. സീനത്ത് ആണ് ആദ്യം പിടിയിലായത് .ക്വാട്ടേഴ്സിൽ സ്കൂട്ടറിൽ നാലു ഗ്രാമോളം കഞ്ചാവ് എത്തിച്ച ഷാഹിദ് അഫ്നാസും പിടിയിലായി.

## Article Content

കണ്ണൂർ: ചാലാട് മണലിൽ ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. മണലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തയ്യിൽ സ്വദേശി സി. സീനത്ത് ആണ് ആദ്യം പിടിയിലായത് .ക്വാട്ടേഴ്സിൽ സ്കൂട്ടറിൽ നാലു ഗ്രാമോളം കഞ്ചാവ് എത്തിച്ച ഷാഹിദ് അഫ്നാസും പിടിയിലായി.

വടിവാൾ , നെഞ്ചക്ക് , 1.4 ഗ്രാം എംഡിഎംഎ എന്നിവയും ക്വാർട്ടേഴ്സിൽ നിന്നും പിടിച്ചു.കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്.എസ് ഐമാരായ വി.വി ദിപ്തി , കെ അനുരൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293944/kannur)