---
title: "ഏലപ്പീടിക സെൻ്റർ മുപ്പത്തിയാറ് അങ്കണവാടിയിൽ പ്രവേശനോൽസവം നടത്തി"
english_title: "Elappedikaanganavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293965/elappedikaanganavadi"
published_at: "2025-06-03T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eb83c92c0d_1000092826.jpg"
keywords: []
---

# ഏലപ്പീടിക സെൻ്റർ മുപ്പത്തിയാറ് അങ്കണവാടിയിൽ പ്രവേശനോൽസവം നടത്തി

> **Lead Summary:** **ഏലപ്പീടിക :** ഏലപ്പീടിക സെൻ്റർ മുപ്പത്തിയാറ് അങ്കണവാടിയിൽ എ.എൽ.എം.എസ്.സി. യുടെ ആഭിമുഖ്യത്തിൽ,വിധ പരിപാടികളോടെ പ്രവേശനോൽസവം നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം പ്രവേശനോൽസവം ഉൽഘാടനം ചെയ്തു. അങ്കണവാടിയിൽ തയ്യാറാക്കിയ സെൽഫി കോർണർ കൗതുകകരമായിരുന്നു. ക്രയോൺസ്, കോഫി കപ്പ്, വിവിധയിനംഫ്രൂട്ട്സ്, ലഡു, മിഠായി, ലോട്ടേ ചോക്കേപൈ,ബിസ്ക്കറ്റ് തുടങ്ങിയവ പ്രവേശനോൽസവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളായി നൽകി.

## Article Content

**ഏലപ്പീടിക :** ഏലപ്പീടിക സെൻ്റർ മുപ്പത്തിയാറ് അങ്കണവാടിയിൽ എ.എൽ.എം.എസ്.സി. യുടെ ആഭിമുഖ്യത്തിൽ,വിധ പരിപാടികളോടെ പ്രവേശനോൽസവം നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം പ്രവേശനോൽസവം ഉൽഘാടനം ചെയ്തു. അങ്കണവാടിയിൽ തയ്യാറാക്കിയ സെൽഫി കോർണർ കൗതുകകരമായിരുന്നു. ക്രയോൺസ്, കോഫി കപ്പ്, വിവിധയിനംഫ്രൂട്ട്സ്, ലഡു, മിഠായി, ലോട്ടേ ചോക്കേപൈ,ബിസ്ക്കറ്റ് തുടങ്ങിയവ പ്രവേശനോൽസവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളായി നൽകി.

കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി ആനന്ദ്, സരിഗ, അൻജിത, ആശാവർക്കർ മിനി. പി.കെ. എന്നിവരുടെ നേതൃത്വത്തിൽ പ്രവേശനോൽസവത്തിൽ പങ്കെടുത്ത കുട്ടികളുടെ സ്ക്രീനിംങ്ങും, എച്ച്.ബി. പരിശോധനയും നടത്തി. അങ്കണവാടി വർക്കർക്കും, ഹെൽപ്പർക്കും അഞ്ജു, സന്തോഷ് എന്നിവർ സമ്മാനം നൽകി. പരിപാടികൾക്ക് അങ്കണവാടി വർക്കർ റോണി തോമസ്, ഹെൽപ്പർ മോളി ജിനോ, കമ്മിറ്റി അംഗങ്ങളായ പ്രമീള സുരേന്ദ്രൻ, ജിനി ജിസ്സ്, അനിറ്റലിബിൻ, സോഫി സ്കറിയ, മല്ലിക പൗലോസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293965/elappedikaanganavadi)