---
title: "റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം"
english_title: "fisheries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294048/fisheries"
published_at: "2025-06-03T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f15e27ae7c_download_-_2025-05-21T085005.935.jpeg"
keywords: []
---

# റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം

> **Lead Summary:** തിരുവനന്തപുരം :സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ്് പരിശീലനം നൽകുന്നു. ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനമോ അതിനു മുകളിലോ മാർക്ക് നേടി വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 41 ശതമാനം മാർക്ക് ലഭിച്ചതോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ എൻട്രൻസ് കോച്ചിങ്ങിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ മത്സ്യഭവനുകളിൽനിന്നും ലഭിക്കും. അപേക്ഷകൾ ജൂൺ 20 നകം മത്സ്യഭവനുകളിൽ ലഭിക്കണം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിനർഹത.

## Article Content

തിരുവനന്തപുരം :സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ്് പരിശീലനം നൽകുന്നു. ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85 ശതമാനമോ അതിനു മുകളിലോ മാർക്ക് നേടി വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 41 ശതമാനം മാർക്ക് ലഭിച്ചതോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ എൻട്രൻസ് കോച്ചിങ്ങിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ മത്സ്യഭവനുകളിൽനിന്നും ലഭിക്കും. അപേക്ഷകൾ ജൂൺ 20 നകം മത്സ്യഭവനുകളിൽ ലഭിക്കണം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിനർഹത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294048/fisheries)