---
title: "സൗജന്യ പി.എസ്.സി പരിശീലനം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294051/applynow"
published_at: "2025-06-03T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f17159b498_download_(2).png"
keywords: []
---

# സൗജന്യ പി.എസ്.സി പരിശീലനം

> **Lead Summary:** കണ്ണൂർ :ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന ആറുമാസ സൗജന്യ പി.എസ്.സി റെഗുലർ, ഹോളിഡേ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെട്ട 18 വയസ്സ് തികഞ്ഞവർക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗങ്ങളുടെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. അപേക്ഷകർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ

## Article Content

കണ്ണൂർ :ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന ആറുമാസ സൗജന്യ പി.എസ്.സി റെഗുലർ, ഹോളിഡേ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെട്ട 18 വയസ്സ് തികഞ്ഞവർക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗങ്ങളുടെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. അപേക്ഷകർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ

പകർപ്പ് സഹിതം പരിശീലന കേന്ദ്രത്തിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷാഫോറം ചൊക്ലി ബൈപാസ് റോഡ് കുതുബി കോംപ്ലക്‌സിലെ ഓഫീസിൽ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ: 9656048978, 9656307760, 0490 2977640.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294051/applynow)