---
title: "അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അവലോകന യോഗം ചേർന്നു."
english_title: "School protection group meeting convened."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294069/school-protection-group-meeting-convened"
published_at: "2025-06-03T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f297a65dd9_KELAKAM.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അവലോകന യോഗം ചേർന്നു.

> **Lead Summary:** കേളകം: കുട്ടികൾക്കിടയിലെ ലരഹരി വസ്തുക്കളുടെ ഉപയോഗം, നിയമലംഘനങ്ങൾ, ചൂഷണം, അക്രമവാസനകൾ എന്നിവയ്ക്കെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ഉറപ്പു വരുത്താൻ ജനപ്രതിനിധികളുടെയും പോലീസ്-എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ജാഗ്രത സമിതി യോഗം ചേർന്നു.

## Article Content

കേളകം: കുട്ടികൾക്കിടയിലെ ലരഹരി വസ്തുക്കളുടെ ഉപയോഗം, നിയമലംഘനങ്ങൾ, ചൂഷണം, അക്രമവാസനകൾ എന്നിവയ്ക്കെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ഉറപ്പു വരുത്താൻ ജനപ്രതിനിധികളുടെയും പോലീസ്-എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ജാഗ്രത സമിതി യോഗം ചേർന്നു.

കേളകം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി യോഗം ഉദ്ഘാടനം ചെpയ്തു. കേളകം പോലീസ് ഓഫീസർ പ്രശോഭ് നിയമാവബോധ ക്ലാസ് നയിച്ചു. പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ യേശുദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, വാർഡ് മെമ്പർ ബിനു മാനുവൽ, മദർ പി ടി എ പ്രസിഡണ്ട് മിനി തോമസ്, കേളകം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനു പി ഡി, ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ, റിജോയ് എം എം എന്നിവർ സംസാരിച്ചു. അടയ്ക്കാത്തോട് വ്യാപാരി വ്യവസായി ഏകോപനസമിതി, ഓട്ടോ-ടാക്സി തൊഴിലാളിയൂണിയൻ, പി ടി എ, വിവിധ സാമൂഹ്യ സാംസ്കാരിക പ്രതിനിധികൾ പങ്കെടുത്തു. പൊതു ചർച്ചയും അഭിപ്രായ രൂപീകരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294069/school-protection-group-meeting-convened)