---
title: "ട്യൂട്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294105/appoinment"
published_at: "2025-06-04T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fb8831a9a8_download_(34).jpeg"
keywords: []
---

# ട്യൂട്ടർ നിയമനം

> **Lead Summary:** കണ്ണൂർ :തളിപ്പറമ്പ് ഗവ. പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലെ അഞ്ച്് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ട്യൂഷൻ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു.പി വിഭാഗത്തിൽ ബിരുദവും ബി എഡ്, ടി ടി സി ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ ഏഴിന് വൈകുന്നേരം അഞ്ചിനകം തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 9562680845, 9947589367.

## Article Content

കണ്ണൂർ :തളിപ്പറമ്പ് ഗവ. പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലെ അഞ്ച്് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ട്യൂഷൻ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു.പി വിഭാഗത്തിൽ ബിരുദവും ബി എഡ്, ടി ടി സി ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ ഏഴിന് വൈകുന്നേരം അഞ്ചിനകം തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 9562680845, 9947589367.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294105/appoinment)