---
title: "കച്ചേരികടവിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്"
english_title: "The housewife was injured in the attack of a wild elephant."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294286/the-housewife-was-injured-in-the-attack-of-a-wild-elephant"
published_at: "2025-06-04T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68406b8ac2541_456.jpg"
keywords: []
---

# കച്ചേരികടവിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

> **Lead Summary:** കൂട്ടുപുഴ: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. കച്ചേരികടവിലെ നടുവിലേകിഴക്കേതിൽ സുരിജ വിശ്വനാഥനാണ് പരിക്ക് പറ്റിയത്. കേരള കർണാടക വനാതിർത്തിയിൽ ബാരാപ്പോൾ പുഴക്കരയിൽ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് എത്തിയാണ് കാട്ടാന ആക്രമിച്ചത്. കർണാടക ബ്രഹ്മഗിരി വനമേഖലയോട് ചേർത്താണ് ഇവരുടെ വീട്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഈ സമയം ഭർത്താവ് സത്യനും അടുത്തുണ്ടായിരുന്നു. കാട്ടാന അവിടെ നിന്നും മാറിയ ഉടനെ കച്ചേരികടവിൽ ഉള്ള ആളുകളെ സത്യൻ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ പുഴ നീന്തിക്കടന്ന് അപ്പുറം എത്തിയെങ്കിലും ആന ഉള്ളതിനാൽ അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ മാക്കൂട്ടം വനത്തിലൂടെ ജീപ്പ് മാർഗ്ഗം ഇവരെ ഇരിട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വാരിയലിനാണ് പരിക്ക് പറ്റിയത്. വിവരമറിഞ്ഞ് അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുൽ, പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, സജി മച്ചിത്താനി എന്നിവരും ആശുപത്രിയിൽ എത്തി.

## Article Content

കൂട്ടുപുഴ: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. കച്ചേരികടവിലെ നടുവിലേകിഴക്കേതിൽ സുരിജ വിശ്വനാഥനാണ് പരിക്ക് പറ്റിയത്. കേരള കർണാടക വനാതിർത്തിയിൽ ബാരാപ്പോൾ പുഴക്കരയിൽ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് എത്തിയാണ് കാട്ടാന ആക്രമിച്ചത്. കർണാടക ബ്രഹ്മഗിരി വനമേഖലയോട് ചേർത്താണ് ഇവരുടെ വീട്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഈ സമയം ഭർത്താവ് സത്യനും അടുത്തുണ്ടായിരുന്നു. കാട്ടാന അവിടെ നിന്നും മാറിയ ഉടനെ കച്ചേരികടവിൽ ഉള്ള ആളുകളെ സത്യൻ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ പുഴ നീന്തിക്കടന്ന് അപ്പുറം എത്തിയെങ്കിലും ആന ഉള്ളതിനാൽ അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ മാക്കൂട്ടം വനത്തിലൂടെ ജീപ്പ് മാർഗ്ഗം ഇവരെ ഇരിട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വാരിയലിനാണ് പരിക്ക് പറ്റിയത്. വിവരമറിഞ്ഞ് അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുൽ, പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, സജി മച്ചിത്താനി എന്നിവരും ആശുപത്രിയിൽ എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294286/the-housewife-was-injured-in-the-attack-of-a-wild-elephant)