---
title: "പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കണം: അഡ്വ മാർട്ടിൻ ജോർജ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294296/kannur"
published_at: "2025-06-04T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68407241188d4_WhatsApp_Image_2025-06-04_at_19.20.56_1a63b591.jpg"
keywords: []
---

# പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കണം: അഡ്വ മാർട്ടിൻ ജോർജ്

> **Lead Summary:** **കണ്ണൂർ:** പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ മുഖ്യ അജണ്ടയായി ഏറ്റെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ്റ് അഡ്വ: മാർട്ടിൻ ജോർജ് പറഞ്ഞു. മരങ്ങൾ നട്ടു സംരക്ഷിക്കുന്നതിന് അപ്പുറം പ്ലാസ്റ്റിക്കിന് എതിരെയുള്ള പോരാട്ടത്തിനും യുവജന സംഘടനകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നാട്ടുപിടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ:** പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ മുഖ്യ അജണ്ടയായി ഏറ്റെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ്റ് അഡ്വ: മാർട്ടിൻ ജോർജ് പറഞ്ഞു. മരങ്ങൾ നട്ടു സംരക്ഷിക്കുന്നതിന് അപ്പുറം പ്ലാസ്റ്റിക്കിന് എതിരെയുള്ള പോരാട്ടത്തിനും യുവജന സംഘടനകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നാട്ടുപിടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡണ്ട് എംകെ വരുൺ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, അമ്പിളി വിപിൻ രാജ്, പി എ ഹരി, റിജിൻ ബാബു, നിവേദ് എൻ ടി, രാഗേഷ് ബാലൻ, പ്രകീർത്ത് മുണ്ടേരി, ഡിയോൻ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294296/kannur)