കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ബി എ ഇംഗ്ലീഷ് ബിരുദത്തോടൊപ്പം ടിടിസി,ഡി എഡ്, ഡിഇഐ എഡ്, ബി എഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, അസാപ് സ്കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലോമ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 10 ന് രാവിലെ 10.30 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം.
appoinment