---
title: "പ്രതിരോധം 2022ന് തുടക്കമായി"
english_title: "Against drug abuse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29442/against-drug-abuse"
published_at: "2022-03-03T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622021dc73419_images (1).jpeg"
keywords: []
---

# പ്രതിരോധം 2022ന് തുടക്കമായി

> **Lead Summary:** കണ്ണൂർ കോർപറേഷന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി 'പ്രതിരോധം 2022' കണ്ണൂർ ജി വി എച്ച് എസ് എസ് (സ്‌പോർട്‌സ്) സ്‌കൂളിൽ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വിപത്തുകൾക്കെതിരെ കുട്ടികളെ സജ്ജരാക്കുകയാണ് പ്രതിരോധം 2022 ന്റെ ലക്ഷ്യം. കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ബി ആർ സി കണ്ണൂർ നോർത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനവുമാണ് സംഘടിപ്പിക്കുന്നത്.

## Article Content

കണ്ണൂർ കോർപറേഷന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി 'പ്രതിരോധം 2022' കണ്ണൂർ ജി വി എച്ച് എസ് എസ് (സ്‌പോർട്‌സ്) സ്‌കൂളിൽ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വിപത്തുകൾക്കെതിരെ കുട്ടികളെ സജ്ജരാക്കുകയാണ് പ്രതിരോധം 2022 ന്റെ ലക്ഷ്യം. കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ബി ആർ സി കണ്ണൂർ നോർത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനവുമാണ് സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസർ കെ കെ സമീർ മുഖ്യ പ്രഭാഷണം നടത്തി.

സ്‌പോർട്‌സ് കോ-ഓഡിനേറ്റർ കെ പ്രമോദൻ, സി ആർ സി പ്രോഗ്രാം കോ- ഓഡിനേറ്റർ കെ കെ എം അശ്രഫ്, പ്രിൻസിപ്പൽ ടി വിമ, പ്രധാനാധ്യാപകൻ പ്രദീപ് നരോത്ത്, കരാട്ടെ പരിശീലക അഞ്ജന പി കുമാർ, പി ടി എ പ്രസിഡണ്ട് ബി ലതേഷ്, സ്റ്റാഫ് സെക്രട്ടറി ഷമീം രഹന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29442/against-drug-abuse)