---
title: "എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് "
english_title: "Operation ganga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29448/operation-ganga"
published_at: "2022-03-03T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220278f587cf_n36447353816462743860278b94d0e441220dc608f5d8d294694db790fad58816ffb6f8982f6dc6b06af341.jpg"
keywords: []
---

# എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് 

> **Lead Summary:** ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്നുള്ള വ്യോമസേനയുടെ രണ്ടാം വിമാനവും ഡല്‍ഹിയിലെത്തി. പുലര്‍ച്ചെയോടെയാണ് രണ്ട് വിമാനങ്ങളും ലഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിയത്.

## Article Content

ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്നുള്ള വ്യോമസേനയുടെ രണ്ടാം വിമാനവും ഡല്‍ഹിയിലെത്തി. പുലര്‍ച്ചെയോടെയാണ് രണ്ട് വിമാനങ്ങളും ലഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിയത്.

ഇരുവിമാനങ്ങളിലുമായി നാനൂറോളം പേരാണ് ഉള്ളത്. നിരവധി മലയാളികളും സംഘത്തിലുണ്ട്.

രണ്ട് C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. സ്വകാര്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29448/operation-ganga)