---
title: "റഷ്യ - യുക്രെയിന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്"
english_title: "Russia Ukraine peace meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29449/russia-ukraine-peace-meeting"
published_at: "2022-03-03T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220282c05d77_n36446902016462745534520da43573e7658952ddfbb8f49daeefebbd2dc7398d291913dd55d4b01b04bc67.jpg"
keywords: []
---

# റഷ്യ - യുക്രെയിന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്

> **Lead Summary:** കീവ്: റഷ്യ - യുക്രെയിന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്. പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചായിരിക്കും ചര്‍ച്ച.

## Article Content

കീവ്: റഷ്യ - യുക്രെയിന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്. പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചായിരിക്കും ചര്‍ച്ച.

വെടി നിര്‍ത്തലും ചര്‍ച്ചാ വിഷയമാണെന്ന് റഷ്യ അറിയിച്ചു. കീവിലും ഖാര്‍ക്കീവിലും രാത്രിയിലും റഷ്യയുടെ ആക്രമണം ഉണ്ടായി. മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍ വ്യക്തമാക്കി. ഇസ്മുയിലെ ആക്രമണത്തിലും വന്‍ നഷ്ടമുണ്ടായി. കീവിലും ഖാര്‍ക്കീവിലും ആക്രമണം തുടരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.

യുക്രെയിന്‍ അധിനിവേശത്തിനിടെ തങ്ങളുടെ 498 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ സ്ഥിരീകരിച്ചു. 1597 പേര്‍ക്ക് പരിക്കേറ്റു. റഷ്യയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചേക്കും. ഒരാഴ്ചയ്ക്കിടെ 9000 റഷ്യന്‍ സൈനികരെ വധിച്ചുവെന്നാണ് യുക്രെയിനിന്റെ അവകാശവാദം. യുക്രെയിനില്‍ 227 നാട്ടുകാര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ അറിയിച്ചു.

അതേസമയം യുക്രെയിനിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് യു എന്‍ പ്രമേയം പാസാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചു. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള 35 രാജ്യങ്ങള്‍ വിട്ടുനിന്നു. അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29449/russia-ukraine-peace-meeting)