വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്ന സർക്കാർ നടപടി പ്രതിഷേധാർഹം; നാളെ അവധി പ്രഖ്യാപിക്കണമെന്ന് കെപിഎസ്ടിഎ

വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്ന സർക്കാർ നടപടി പ്രതിഷേധാർഹം; നാളെ അവധി പ്രഖ്യാപിക്കണമെന്ന് കെപിഎസ്ടിഎ
Jun 5, 2025 04:49 PM | By Remya Raveendran

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. കേരളത്തിൽ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂൺ 6 വെള്ളിയാഴ്ചയാണ്. എന്നാൽ ഇപ്പോൾ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാർത്ഥികൾക്ക് ബക്രീദിന് ഒരു ദിവസം പോലും സർക്കാർ അവധി നൽകാത്ത സാഹചര്യമാണ് എന്നാണ് വിമര്‍ശനം.

വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. ഈ ദിവസം ഒഴിവാക്കിയാണ് പ്രവൃത്തി മണിക്കൂറുകൾ ഉൾപ്പെടെ കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും യാതൊരു കാരണവുമില്ലാതെ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ച ബക്രീദ് അവധി നിഷേധിച്ചത് വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് കെപിഎസ്ടിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ച അവധി നിലനിർത്തി കുട്ടികൾക്ക് മതപരമായ കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.



Bakreedleav

Next TV

Related Stories
ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും

Jun 6, 2025 07:46 PM

ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും

ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും...

Read More >>
തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

Jun 6, 2025 07:39 PM

തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ്...

Read More >>
 പഞ്ചായത്ത് ഫണ്ട് ചിലവിട്ട് നിർമ്മിച്ച ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളിൽ വനം വകുപ്പിന് ബാധ്യതയില്ലന്ന് കണ്ണൂർ ഡി.എഫ്.ഒ

Jun 6, 2025 07:34 PM

പഞ്ചായത്ത് ഫണ്ട് ചിലവിട്ട് നിർമ്മിച്ച ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളിൽ വനം വകുപ്പിന് ബാധ്യതയില്ലന്ന് കണ്ണൂർ ഡി.എഫ്.ഒ

പഞ്ചായത്ത് ഫണ്ട് ചിലവിട്ട് നിർമ്മിച്ച ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളിൽ വനം വകുപ്പിന് ബാധ്യതയില്ലന്ന് കണ്ണൂർ...

Read More >>
എസ് വൈ എസ് സാന്ത്വനം പേരാവൂർ ബലി പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി

Jun 6, 2025 07:25 PM

എസ് വൈ എസ് സാന്ത്വനം പേരാവൂർ ബലി പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി

എസ് വൈ എസ് സാന്ത്വനം പേരാവൂർ ബലി പെരുന്നാൾ കിറ്റ്‌...

Read More >>
 അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച 'നെയ്യാട്ടം'

Jun 6, 2025 06:45 PM

അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച 'നെയ്യാട്ടം'

അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച...

Read More >>
ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 04:40 PM

ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം

ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന്...

Read More >>
Top Stories