---
title: "അടക്കാത്തോട് സെന്റ്‌. ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനപരിപാടികൾ സംഘടിപ്പിച്ചു"
english_title: "Environmental Day programs were organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294510/environmental-day-programs-were-organized"
published_at: "2025-06-05T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68419d18ad239_A_News_photo_5.jpg"
keywords: []
---

# അടക്കാത്തോട് സെന്റ്‌. ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനപരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** പരിസ്ഥിതി സംരക്ഷണം എന്റെ കടമയാണെന്ന അവബോധം വിദ്യാർത്ഥികളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടക്കാത്തോട് സെന്റ്‌. ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. ഫലവൃക്ഷ കൃഷിക്കാരനും കർഷക അവാർഡ് ജേതാവുമായ തോമസ് പടിയംകണ്ടത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് കൺവീനർ സാന്ദ്ര ജോർജ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒപ്പം ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റിജോയ് എം. എം. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

പരിസ്ഥിതി സംരക്ഷണം എന്റെ കടമയാണെന്ന അവബോധം വിദ്യാർത്ഥികളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടക്കാത്തോട് സെന്റ്‌. ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. ഫലവൃക്ഷ കൃഷിക്കാരനും കർഷക അവാർഡ് ജേതാവുമായ തോമസ് പടിയംകണ്ടത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് കൺവീനർ സാന്ദ്ര ജോർജ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒപ്പം ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റിജോയ് എം. എം. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജെ. ആർ.സി., ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിൽ തേന്മാവ് പദ്ധതിക്ക് തുടക്കം കുറിച്ചു. സോഷ്യൽ സയൻസ്, ശാസ്ത്ര, പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൊളാഷ്, പോസ്റ്റർ രചന , പരിസ്ഥിതിദിന ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജെ. ആർ. സി. കൗൺസിലർ സോളിമോൾ ജോസഫ് നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294510/environmental-day-programs-were-organized)