---
title: "എം.ജി .എം . ശാലേം സെക്കണ്ടി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Environment Day celebration conducted  at MGM Shalem school Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294542/environment-day-celebration-conducted-at-mgm-shalem-school-kelakam"
published_at: "2025-06-05T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841bfd1dad8b_WhatsApp_Image_2025-06-05_at_21.25.28.jpeg"
keywords: []
---

# എം.ജി .എം . ശാലേം സെക്കണ്ടി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കേളകം: എം ജി എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ പറ്റി വിവരിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ധ്യാപിക സൗമ്യ ബോധവൽകരണം നടത്തി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾകലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്ക്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു. തുടർന്ന് ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം കൊളാഷ് നിർമ്മാണം എന്നിവ മത്സരാടിസ്ഥാനത്തിൽ നടത്തി.

## Article Content

കേളകം: എം ജി എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ പറ്റി വിവരിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ധ്യാപിക സൗമ്യ ബോധവൽകരണം നടത്തി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾകലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്ക്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു. തുടർന്ന് ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം കൊളാഷ് നിർമ്മാണം എന്നിവ മത്സരാടിസ്ഥാനത്തിൽ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294542/environment-day-celebration-conducted-at-mgm-shalem-school-kelakam)