---
title: "കേ​ള്‍​വി​ക്കു​റ​വ് ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി "
english_title: "Veena George about listening"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29455/veena-george-about-ears"
published_at: "2022-03-03T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62202cffae3c4_images (5).jpeg"
keywords: []
---

# കേ​ള്‍​വി​ക്കു​റ​വ് ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി 

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല്‍ 453 പേ​ര്‍ സാ​ര​മാ​യ കേ​ള്‍​വി പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്നവരാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ്.

## Article Content

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല്‍ 453 പേ​ര്‍ സാ​ര​മാ​യ കേ​ള്‍​വി പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്നവരാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ്.

കേ​ള്‍​വി​ക്കു​റ​വ് ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പറഞ്ഞു.

നാ​ഷ​ണ​ല്‍ സാ​മ്ബി​ള്‍ സ​ര്‍​വേ​യു​ടെ ക​ണ​ക്കു​പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല്‍ 453 പേ​ര്‍ സാ​ര​മാ​യ കേ​ള്‍​വി പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്നു​. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ലോ​ക​ത്ത് 6.3 ശ​ത​മാ​നം ജ​ന​ങ്ങ​ള്‍ കേ​ള്‍​വി​ കുറവിനെ തുടര്‍ന്നുള്ള ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന കേ​ള്‍​വി​ക്കു​റ​വി​നെ ചി​കി​ത്സി​ക്കണം. പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന കേ​ള്‍​വി​ക്കു​റ​വി​നെ യ​ഥാ​സ​മ​യം പ്ര​തി​രോ​ധി​ക്കു​ക​യും വേണമെന്ന് മന്ത്രി പറഞ്ഞു.

കു​ട്ടി​ക​ളി​ലെ കേ​ള്‍​വി​ക്കു​റ​വ് നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കണം

കു​ട്ടി​ക​ളി​ലെ കേ​ള്‍​വി​ക്കു​റ​വ് എ​ത്ര​യും നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കണം. അതിന് വേണ്ട സമയത്ത് ചി​കി​ത്സ നല്‍കിയില്ലെങ്കില്‍ അ​ത​വ​രു​ടെ സം​സാ​ര​ഭാ​ഷ വി​ക​സ​ന​ത്തെ​യും വ്യ​ക്തി​ത്വ വി​കാ​സ​ത്തെ​യും ബാ​ധി​ക്കും. ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് കോ​ക്ലി​യാ​ര്‍ ഇം​പ്ലാ​ന്‍റേ​ഷ​ന്‍ പോ​ലെ​യു​ള്ള സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി വേ​ണ്ട സം​സാ​ര​ഭാ​ഷാ പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തുന്നു.

പ്രാ​യാ​ധി​ക്യം കൊ​ണ്ടു​ള്ള കേ​ള്‍​വി കു​റ​വാ​ണ് വ​ലി​യൊ​രു ശ​ത​മാ​ന​ത്തിനും. ഇ​ത് വാ​ര്‍​ദ്ധ​ക്യ​കാ​ല​ത്തെ ഏ​കാ​ന്ത​ത​യു​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ആ​ക്കം കൂ​ട്ടു​ന്നു. ഇ​ങ്ങ​നെ​യു​ള്ള​വ​രി​ല്‍ കേ​ള്‍​വി​ക്കു​റ​വ് ക​ണ്ടു​പി​ടി​ച്ച്‌ അ​തി​ന​നു​സൃ​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29455/veena-george-about-ears)