---
title: "  കോളിത്തട്ട് എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു"
english_title: "Environment Day was celebrated at Kalithattu L.P. School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294557/environment-day-was-celebrated-at-kalithattu-lp-school"
published_at: "2025-06-05T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841d0d61bf28_WhatsApp_Image_2025-06-05_at_22.34.34.jpeg"
keywords: []
---

#   കോളിത്തട്ട് എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

> **Lead Summary:** ശാന്തിഗിരി: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 കോളിത്തട്ട് എൽ.പി. സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ പ്രദേശത്തെ കർഷകനായ അപ്പച്ചൻ വള്ളോക്കരി തൈ നട്ട് ഔപചാരികമായി പരിപാടിക്ക് തുടക്കം കുറിച്ചു. പ്രകൃതിസംരക്ഷണം സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, നമ്മുടെ ചുറ്റുപാടിനെയും ശരീരത്തെയും വൃത്തിയായി സൂക്ഷിക്കേണ്ടതും അതിന്റെ ഭാഗമാണെന്നും അപ്പച്ചൻ അഭിപ്രായപ്പെട്ടു. പരിപാടിക്ക് ഹെഡ്മാസ്റ്റർ (ഇൻ ചാർജ്) സുധീഷ് ചന്ദ്ര അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഫിലോമിന, രജിത, നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

## Article Content

ശാന്തിഗിരി: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 കോളിത്തട്ട് എൽ.പി. സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ പ്രദേശത്തെ കർഷകനായ അപ്പച്ചൻ വള്ളോക്കരി തൈ നട്ട് ഔപചാരികമായി പരിപാടിക്ക് തുടക്കം കുറിച്ചു. പ്രകൃതിസംരക്ഷണം സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, നമ്മുടെ ചുറ്റുപാടിനെയും ശരീരത്തെയും വൃത്തിയായി സൂക്ഷിക്കേണ്ടതും അതിന്റെ ഭാഗമാണെന്നും അപ്പച്ചൻ അഭിപ്രായപ്പെട്ടു. പരിപാടിക്ക് ഹെഡ്മാസ്റ്റർ (ഇൻ ചാർജ്) സുധീഷ് ചന്ദ്ര അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഫിലോമിന, രജിത, നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ചിത്രങ്ങളും സ്കൂളിൽ പ്രദർശിപ്പിക്കപ്പെട്ടു. ഇവ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ തെളിയിച്ചവയായിരുന്നു. ഉച്ചക്ക് നടന്ന ക്വിസ് കോമ്പറ്റീഷനിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. പരിസ്ഥിതി ദിനാചരണം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രകൃതിയോടുള്ള ബോധം വർദ്ധിപ്പിക്കാൻ സഹായകമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294557/environment-day-was-celebrated-at-kalithattu-lp-school)