---
title: "ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം"
english_title: "Automobilemechaniv"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294719/automobilemechaniv"
published_at: "2025-06-06T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842ccc5bb545_1000094008.jpg"
keywords: []
---

# ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം

> **Lead Summary:** **കുത്തുപറമ്പ് : **പാട്യത്ത് ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം.പാട്യം പാല ബസാറിലെസി വി സുകുമാരൻ ആണ് മരിച്ചത്.ടൂറിസ്റ്റ് ബസിന്റെ അറ്റകുറ്റ പണിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസ്സിനടിയിൽ കുടുങ്ങിയായിരുന്നു അപകടം.

## Article Content

**കുത്തുപറമ്പ് : **പാട്യത്ത് ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം.പാട്യം പാല ബസാറിലെസി വി സുകുമാരൻ ആണ് മരിച്ചത്.ടൂറിസ്റ്റ് ബസിന്റെ അറ്റകുറ്റ പണിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസ്സിനടിയിൽ കുടുങ്ങിയായിരുന്നു അപകടം.

വെള്ളിയാഴ്ച രാവിലെ 11 30 നായിരുന്നു അപകടം.ബസ് മെക്കാനിക്ക് ആയസുകുമാരൻവീടിന് സമീപത്ത് വെച്ച് തന്നെയായിരുന്നു വർക്ക് ഷോപ്പ് പ്രവർത്തനം നടത്തിയിരുന്നത്.ടൂറിസ്‌റ്റ് ബസിൻ്റെ അടിയിൽ നിന്നും അറ്റകുറ്റപണി ചെയ്യുന്നതിനിടെഎയർ സസ്പെൻഷൻ താഴ്ന്ന് ബസ്സിന്റെ പിറകുവശത്തെ ടയറിനും ബോഡിക്കുമിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.സുകുമാരന്റെ കൂടെ മറ്റാരും ജോലിക്ക് ഇല്ലായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ

സുകുമാരനെ ബസിനടിയിൽ നിന്നും

പുറത്തെടുത്ത്കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും

ജീവൻ രക്ഷിക്കാനായില്ല.കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294719/automobilemechaniv)