---
title: " അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച 'നെയ്യാട്ടം'"
english_title: "kottiyoor neyyattam on Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294725/kottiyoor-neyyattam-on-sunday"
published_at: "2025-06-06T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842eabba5179_neyyattam.jpg"
keywords: []
---

#  അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച 'നെയ്യാട്ടം'

> **Lead Summary:** കൊട്ടിയൂർ : ഞായറാഴ്ച 'നെയ്യാട്ടം'. മറ്റൊരു വൈശാഖമഹോത്സവത്തിന് ഒരുങ്ങി അക്കരെ സന്നിധാനം. പെരുമാൾക്ക് അഭിഷേകം ചെയ്യുവാനുള്ള ശുദ്ധമായ പശുവിൻ നെയ്യ് നിറച്ച കലശപാത്രങ്ങളുമായി ജന്മസ്ഥാനീകരായ വില്ലിപ്പാലൻ വലിയ കുറുപ്പും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. നാളെ മണത്തണയിലെത്തുന്ന നെയ്യമൃത് കലശപാത്രങ്ങൾ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിക്കും. മറ്റന്നാൾ (ഞായറാഴ്ച) നെയ്യാട്ടം ദിവസം രാവിലെയോടെ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കലശപാത്രങ്ങളും നെയ്‌ക്കിണ്ടികളും കൊട്ടിയൂരിലേക്ക് പുറപ്പെടും. രാത്രിയിലാണ് 'നെയ്യാട്ടം'. തിങ്കളാഴ്ചയാണ് ഭണ്ഡാരം എഴുന്നള്ളത്ത്. 11 ന് ചൊവ്വാഴ്ച മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ സന്നിധാനത്ത് പ്രവേശനം അനുവദിക്കൂ.

## Article Content

കൊട്ടിയൂർ : ഞായറാഴ്ച 'നെയ്യാട്ടം'. മറ്റൊരു വൈശാഖമഹോത്സവത്തിന് ഒരുങ്ങി അക്കരെ സന്നിധാനം. പെരുമാൾക്ക് അഭിഷേകം ചെയ്യുവാനുള്ള ശുദ്ധമായ പശുവിൻ നെയ്യ് നിറച്ച കലശപാത്രങ്ങളുമായി ജന്മസ്ഥാനീകരായ വില്ലിപ്പാലൻ വലിയ കുറുപ്പും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. നാളെ മണത്തണയിലെത്തുന്ന നെയ്യമൃത് കലശപാത്രങ്ങൾ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിക്കും. മറ്റന്നാൾ (ഞായറാഴ്ച) നെയ്യാട്ടം ദിവസം രാവിലെയോടെ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കലശപാത്രങ്ങളും നെയ്‌ക്കിണ്ടികളും കൊട്ടിയൂരിലേക്ക് പുറപ്പെടും. രാത്രിയിലാണ് 'നെയ്യാട്ടം'. തിങ്കളാഴ്ചയാണ് ഭണ്ഡാരം എഴുന്നള്ളത്ത്. 11 ന് ചൊവ്വാഴ്ച മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ സന്നിധാനത്ത് പ്രവേശനം അനുവദിക്കൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294725/kottiyoor-neyyattam-on-sunday)