---
title: "ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും "
english_title: "National anthem in Parliament on Italy's Republic Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294731/national-anthem-in-parliament-on-italys-republic-day"
published_at: "2025-06-06T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842f937bfd77_italy.jpg"
keywords: []
---

# ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും 

> **Lead Summary:** ഇരിട്ടി : ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ഇറ്റാലിയൻ ദേശീയ ഗാനം ആലപിച്ച സംഘത്തിൽ എടൂർ സ്വദേശിനിയായ എലൈന എബിൻ പാരിക്കാപ്പള്ളിയും. കഴിഞ്ഞ ദിവസം പാർലിമെന്റിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് എലൈന അടങ്ങുന്ന 40 അംഗ സംഘത്തിന് ദേശിയ ഗാനതിനൊപ്പം മറ്റൊരു ഗാനം കൂടി ആലപിക്കാൻ അവസരം ലഭിച്ചത് . ഇറ്റലിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കൊയറുകളിൽ നിന്നാണ് 40 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. ഓരോ വർഷവും വിത്യസ്ത മേഖലയിൽ നിന്നുള്ള ആളുകൾക്കാണ് റിപ്പബ്ലിക് ദിനത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുക. ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ച 40 അംഗ വിദ്യാർത്ഥി സംഘത്തിലെ ഏക മലയാളിയാണ് എലൈന. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഒരു മാസത്തെ പരിശീലനം നൽകിയ ശേഷമാണ് ഗാനം ആലപിച്ചത്. എലൈന റോമിലെ പ്ലിനിയോ സിനിയൊരെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി ഇറ്റലിയിലെ താമസക്കാരനും ലോക കേരള സഭയിലെ അംഗവുമായ എബിൻ അബ്രാഹം പാരിക്കാപള്ളിയുടെയും ജാൻസിയുടെയും മകളാണ്. കരോളിന, ഫാബിയോ എന്നിവരാണ് സഹോദരങ്ങൾ.

## Article Content

ഇരിട്ടി : ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ഇറ്റാലിയൻ ദേശീയ ഗാനം ആലപിച്ച സംഘത്തിൽ എടൂർ സ്വദേശിനിയായ എലൈന എബിൻ പാരിക്കാപ്പള്ളിയും. കഴിഞ്ഞ ദിവസം പാർലിമെന്റിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് എലൈന അടങ്ങുന്ന 40 അംഗ സംഘത്തിന് ദേശിയ ഗാനതിനൊപ്പം മറ്റൊരു ഗാനം കൂടി ആലപിക്കാൻ അവസരം ലഭിച്ചത് . ഇറ്റലിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കൊയറുകളിൽ നിന്നാണ് 40 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. ഓരോ വർഷവും വിത്യസ്ത മേഖലയിൽ നിന്നുള്ള ആളുകൾക്കാണ് റിപ്പബ്ലിക് ദിനത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുക. ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ച 40 അംഗ വിദ്യാർത്ഥി സംഘത്തിലെ ഏക മലയാളിയാണ് എലൈന. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഒരു മാസത്തെ പരിശീലനം നൽകിയ ശേഷമാണ് ഗാനം ആലപിച്ചത്. എലൈന റോമിലെ പ്ലിനിയോ സിനിയൊരെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി ഇറ്റലിയിലെ താമസക്കാരനും ലോക കേരള സഭയിലെ അംഗവുമായ എബിൻ അബ്രാഹം പാരിക്കാപള്ളിയുടെയും ജാൻസിയുടെയും മകളാണ്. കരോളിന, ഫാബിയോ എന്നിവരാണ് സഹോദരങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294731/national-anthem-in-parliament-on-italys-republic-day)