---
title: "കൊട്ടിയൂർ ക്ഷേത്ര തന്ത്രി നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു"
english_title: "The chief Thanthri of Kottiyoor temple, Nandyarvalli Valiya Shankaran Namboothiripad, passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294818/the-chief-thanthri-of-kottiyoor-temple-nandyarvalli-valiya-shankaran-namboothiripad-passed-away"
published_at: "2025-06-07T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843e0fff25de_thanthri_a.jpg"
keywords: []
---

# കൊട്ടിയൂർ ക്ഷേത്ര തന്ത്രി നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

> **Lead Summary:** ചാലക്കുടി: കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ സീനിയർ തന്ത്രി തെക്കേടത്ത് മന നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗമാണ്. പരേതനായ വാസുദേവൻ നമ്പൂതിരിയുടെ മകനാണ്. ഭാര്യ: ശ്രീദേവി അന്തർജ്ജനം. ചാലക്കുടിയിലെ ഇല്ലത്തുവച്ചാണ് അന്ത്യം. കൊട്ടിയൂർ ക്ഷേതത്തിലെ രണ്ട് തന്ത്രിമാരിൽ ഒരാളാണ്. വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഇദ്ദേഹം കുറച്ചു കാലങ്ങളായി കൊട്ടിയൂരിൽ എത്താറില്ല. നിലവിലെ ക്ഷേത്രം തന്ത്രി നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അച്ഛന്റെ ജേഷ്ഠനാണ് വലിയ ശങ്കരൻ നമ്പൂതിരിപ്പാട്.

## Article Content

ചാലക്കുടി: കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ സീനിയർ തന്ത്രി തെക്കേടത്ത് മന നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗമാണ്. പരേതനായ വാസുദേവൻ നമ്പൂതിരിയുടെ മകനാണ്. ഭാര്യ: ശ്രീദേവി അന്തർജ്ജനം. ചാലക്കുടിയിലെ ഇല്ലത്തുവച്ചാണ് അന്ത്യം. കൊട്ടിയൂർ ക്ഷേതത്തിലെ രണ്ട് തന്ത്രിമാരിൽ ഒരാളാണ്. വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഇദ്ദേഹം കുറച്ചു കാലങ്ങളായി കൊട്ടിയൂരിൽ എത്താറില്ല. നിലവിലെ ക്ഷേത്രം തന്ത്രി നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അച്ഛന്റെ ജേഷ്ഠനാണ് വലിയ ശങ്കരൻ നമ്പൂതിരിപ്പാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294818/the-chief-thanthri-of-kottiyoor-temple-nandyarvalli-valiya-shankaran-namboothiripad-passed-away)