---
title: "കൊട്ടിയൂർ തീർത്ഥാടകർക്കായി ചിറ്റാരിപ്പറമ്പ പൂവത്തിന്കീഴിൽ   ഭക്ഷണ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294823/kottiyoor"
published_at: "2025-06-07T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843dde30acc9_IMG-20250607-WA0033.jpg"
keywords: []
---

# കൊട്ടിയൂർ തീർത്ഥാടകർക്കായി ചിറ്റാരിപ്പറമ്പ പൂവത്തിന്കീഴിൽ   ഭക്ഷണ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു

> **Lead Summary:** ചിറ്റാരിപറമ്പ : ചിറ്റാരിപ്പറമ്പ പൂവത്തിന്കീഴിൽ കൊട്ടിയൂർ തീർത്ഥാടകർക്കായി ഭക്ഷണ.. വിശ്രമ കേന്ദ്രം ഒരുങ്ങുന്നു.കഴിഞ്ഞ രണ്ടു വര്ഷങ്ങളായി കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രം ഇത്തവണ ജൂൺ 10മുതലാണ് ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ചിറ്റാരിപറമ്പ : ചിറ്റാരിപ്പറമ്പ പൂവത്തിന്കീഴിൽ കൊട്ടിയൂർ തീർത്ഥാടകർക്കായി ഭക്ഷണ.. വിശ്രമ കേന്ദ്രം ഒരുങ്ങുന്നു.കഴിഞ്ഞ രണ്ടു വര്ഷങ്ങളായി കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രം ഇത്തവണ ജൂൺ 10മുതലാണ് ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ടെംപിൾ കോ. ഓർഡിനേഷൻ ചിറ്റാരിപറമ്പ് പഞ്ചായത്ത്‌ കമ്മിറ്റിയുടെയും, IRPC യുടെയും സംയുക്ത അഭിമുഖ്യത്തിലാണ് ഈ കേന്ദ്രം. ജൂൺ 10മുതൽ ജൂലൈ 4വരെയാണ് ഇത്‌ പ്രവർത്തിക്കുക.

ജൂൺ 9ന് വൈകുന്നേരം 5മണിക്ക് പഞ്ചായത്ത്‌ പ്രസിഡന്റ വി. ബാലന്റെ അധ്യക്ഷ തയിൽ ഖാദി ബോർഡ് വൈസ് ചെയർമാനും, IRPC ഉപദേശക സമിതി ചെയർമാനുമായ പി ജയരാജൻ ഭക്ഷണ.. വിശ്രമ. കേന്ദ്രം ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.ദിവാകരൻ മാസ്റ്റർ, എൻ വിജയൻ,ചന്ദ്രൻ വട്ടോളി, കെ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294823/kottiyoor)