---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം: അന്നദാനവും വിശ്രമസൗകര്യവും ഒരുക്കും"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294825/koothuparamba"
published_at: "2025-06-07T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843def428e2d_Screenshot_2025-06-07_120759.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം: അന്നദാനവും വിശ്രമസൗകര്യവും ഒരുക്കും

> **Lead Summary:** **കൂത്തുപറമ്പ്**: കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടകർക്ക് സേവാഭാരതി കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ ജൂൺ 8 മുതൽ 30 വരെ അന്നദാനവും വിശ്രമസൗകര്യവും ഒരുക്കുമെന്ന് സംഘാടകർ കൂത്തുപറമ്പിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ്**: കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടകർക്ക് സേവാഭാരതി കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ ജൂൺ 8 മുതൽ 30 വരെ അന്നദാനവും വിശ്രമസൗകര്യവും ഒരുക്കുമെന്ന് സംഘാടകർ കൂത്തുപറമ്പിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജൂൺ എട്ടിന് രാവിലെ 10.30 നു റിട്ടയേർഡ് ഹൈക്കോടതി ജഡ്ജ് കെ പി ജ്യോതീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ കൊ ളത്തൂർ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി പരിപാടി ഉദ്ഘാടനം ചെയ്യും. സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റ് പ്രസിഡണ്ട് സി. ഗംഗാധരൻ മാസ്റ്റർ, സെക്രട്ടറി ടി.ഷജിത്ത്, ട്രഷറർ കെ. സനീഷ്, വൈസ് പ്രസിഡന്റ് എ. കെ ബിജുല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294825/koothuparamba)