---
title: "സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "Malappattamcommittyoffice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294861/malappattamcommittyoffice"
published_at: "2025-06-07T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68440390b6a4b_1000094486.jpg"
keywords: []
---

# സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** മലപ്പട്ടം : സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്.മേയ് 14ന് നടന്ന സംഭവത്തിൽ കേസെടുത്തത് ഇന്നലെയൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി മലപ്പട്ടത്ത് സംഘടിപ്പിച്ച ജനാധിപത്യ അതിജീവന യാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിനിടെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതിയിൽ 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്.

## Article Content

മലപ്പട്ടം : സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്.മേയ് 14ന് നടന്ന സംഭവത്തിൽ കേസെടുത്തത് ഇന്നലെയൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി മലപ്പട്ടത്ത് സംഘടിപ്പിച്ച ജനാധിപത്യ അതിജീവന യാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിനിടെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതിയിൽ 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്.

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി പി.ആർ.സനീഷ്, രാധാകൃ ഷ്ണൻ, സുബോദ്, റഷീദ് എന്നിവർക്കെതിരെയും കണ്ടാല റിയാവുന്ന മറ്റു 11 പേർക്കെതിരെ യുമാണു മയ്യിൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മേയ് 14ന് ആണു സംഭവം നടന്നത്. സിപിഎം ലോക്കൽ സെക്രട്ടറി പിറ്റേന്നു തന്നെ മയ്യിൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.ഒടുവിൽ 23-ാം ദിവസം ഇന്നലെ കേസെടുക്കുകയായിരുന്നു.

14ന് നടന്ന സംഘർഷത്തിൽ പൊതുജന സമാധാനത്തിന് തടസ്സമുണ്ടാക്കും വിധം പരസ്പ‌രം കുപ്പി യെറിയുകയും ഏറ്റുമുട്ടുകയും ചെയ്തതിനു 25 സിപിഎം പ്രവർത്തകർക്കെതിരെയും 50 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും പൊലീസ് അന്നു തന്നെ സ്വമേധയാ കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294861/malappattamcommittyoffice)