---
title: "‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’; കെഎസ്ഇബി"
english_title: "Ksebabournilamboorcase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295022/ksebabournilamboorcase"
published_at: "2025-06-08T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68454775d40e1_1000094718.jpg"
keywords: []
---

# ‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’; കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം : **നിലമ്പൂർ വെള്ളക്കെട്ടയിൽ വിദ്യാർത്ഥി ഷോക്കറ്റ് മരിച്ച മരിച്ച സംഭവംത്തിൽ വിശദീകരണവുമായി കെഎസ്ഇബി. നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തിയാണ്. കെ എസ് ഇ ബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ചു. കുട്ടികൾക്ക് ഷോക്കറ്റത് തോട്ടിലൂടെ വലിച്ച വയറിൽ നിന്നാണ്. ഇതിൽ കെഎസ്ഇബിയെ പഴി പറയുന്നത് അപലപനീയമാണെന്നാണ് വിശദീകരണം.

## Article Content

**തിരുവനന്തപുരം : **നിലമ്പൂർ വെള്ളക്കെട്ടയിൽ വിദ്യാർത്ഥി ഷോക്കറ്റ് മരിച്ച മരിച്ച സംഭവംത്തിൽ വിശദീകരണവുമായി കെഎസ്ഇബി. നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തിയാണ്. കെ എസ് ഇ ബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ചു. കുട്ടികൾക്ക് ഷോക്കറ്റത് തോട്ടിലൂടെ വലിച്ച വയറിൽ നിന്നാണ്. ഇതിൽ കെഎസ്ഇബിയെ പഴി പറയുന്നത് അപലപനീയമാണെന്നാണ് വിശദീകരണം.

അനന്തുവിന്റെ മരണത്തിടയാക്കിയ പന്നിക്കെണിയുടെ ദൃശ്യങ്ങൾ കെഎസ്ഇബി പുറത്തുവിട്ടു.

അതേസമയം നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല.

അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.വീടിന് സമീപത്തെ വനത്തിലൂടെ പിന്തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ഇതിനിടെ വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയെ പ്രതിപക്ഷം അപലപിച്ചു. മന്ത്രി മാപ്പ് പറയണമെന്നും വനംമന്ത്രിയുടെ തെറ്റായ പ്രസ്താവനയിലും അന്വേഷണം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ ഗൂഢാലോചനാ ആരോപണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കേസ് ക്രെം ബ്രാഞ്ചിന് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295022/ksebabournilamboorcase)