---
title: "കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് 6, 8, 9 തീയ്യതികളിൽ നടക്കും"
english_title: "Peravoor kunjumveed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29507/peravoor-kunjumveed"
published_at: "2022-03-03T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220712132b37_Screenshot_2022-03-03-13-12-34-60_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് 6, 8, 9 തീയ്യതികളിൽ നടക്കും

> **Lead Summary:** പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് 6, 8, 9 തീയ്യതികളിൽ നടക്കും. മാർച്ച് ആറിന് രാവിലെ 6 മണിക്ക് ഗണപതിഹോമം, വിശേഷാൽ പൂജ, വൈകിട്ട് അഞ്ചിന് പൈങ്കുറ്റി, രാത്രി 9ന് ശക്തിപൂജ. മാർച്ച് 8 ചൊവ്വാഴ്ച വൈകിട്ട് 4ന് മുത്തപ്പൻ മലയിറക്കൽ, 6 മണിക്ക് ചുറ്റുവിളക്ക്, ദീപാരാധന, 6.30ന് മുത്തപ്പൻ വെള്ളാട്ടം, 7.30ന് കുട്ടിശാസ്തപ്പൻ വെള്ളാട്ടം, രാത്രി 9ന് പെരുമ്പേശൻ വെള്ളാട്ടം, 10 മണിക്ക് വസൂരിമാല കുളിച്ചെഴുന്നള്ളത്ത്, 12 മണിക്ക് ഗുളികൻ വെള്ളാട്ടം.

## Article Content

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് 6, 8, 9 തീയ്യതികളിൽ നടക്കും. മാർച്ച് ആറിന് രാവിലെ 6 മണിക്ക് ഗണപതിഹോമം, വിശേഷാൽ പൂജ, വൈകിട്ട് അഞ്ചിന് പൈങ്കുറ്റി, രാത്രി 9ന് ശക്തിപൂജ. മാർച്ച് 8 ചൊവ്വാഴ്ച വൈകിട്ട് 4ന് മുത്തപ്പൻ മലയിറക്കൽ, 6 മണിക്ക് ചുറ്റുവിളക്ക്, ദീപാരാധന, 6.30ന് മുത്തപ്പൻ വെള്ളാട്ടം, 7.30ന് കുട്ടിശാസ്തപ്പൻ വെള്ളാട്ടം, രാത്രി 9ന് പെരുമ്പേശൻ വെള്ളാട്ടം, 10 മണിക്ക് വസൂരിമാല കുളിച്ചെഴുന്നള്ളത്ത്, 12 മണിക്ക് ഗുളികൻ വെള്ളാട്ടം.

മാർച്ച് 9 വെള്ളിയാഴ്ച പുലർച്ചെ 1 മണിക്ക് ഗുളികൻ തിറ, രാവിലെ 5ന് ശാസ്തപ്പൻ തിറ, 9 മണിക്ക് പെരുമ്പേശൻ തിറ, 11 മണിക്ക് വസൂരിമാല ഭഗവതി തിറ, വൈകിട്ട് കളിയാംവള്ളി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29507/peravoor-kunjumveed)