---
title: "പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295124/kannur"
published_at: "2025-06-09T04:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846162c48f16_IMG-20250609-WA0003.jpg"
keywords: []
---

# പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു

> **Lead Summary:** കണ്ണൂർ: പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂർ: പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്.

നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295124/kannur)