10 ആംബുലൻസുകൾ ഒരുക്കി നിർത്തണം; ചികിത്സാ സഹായം തേടി കപ്പൽ കമ്പനി

10 ആംബുലൻസുകൾ ഒരുക്കി നിർത്തണം; ചികിത്സാ സഹായം തേടി കപ്പൽ കമ്പനി
Jun 9, 2025 04:14 PM | By Remya Raveendran

കോഴിക്കോട് : കേരളാ തീരത്ത് തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ കമ്പനി ഏജൻറ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടു. അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരെ കമ്പനി ഏജന്റ് ബന്ധപ്പെട്ടത്. 10 ആംബുലൻസുകൾ ഒരുക്കി നിർത്തണമെന്ന് ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട്ടെയും കണ്ണൂരിലെയും ആശുപത്രികളിൽ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ സജ്ജമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

നിലവിൽ പരിക്കേറ്റ കപ്പൽ ജീവനക്കാരെ എവിടേക്കാണ് എത്തിക്കുകയെന്നതിൽ വ്യക്തതയായിട്ടില്ല. കണ്ണൂർ കോഴിക്കോട്, എറണാകുളം ജില്ലാകളക്ടർക്ക് സജ്ജീകരണങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 5 പേർക്ക് തീപിടിത്തത്തിൽ പൊള്ളലേറ്റതായാണ് വിവരം. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. എംവി വൺ മാർവെൽ കണ്ടെയ്നർ ഷിപ്പ് ഉപയോഗിച്ചാണ് 18 പേരെ രക്ഷപ്പെടുത്തിയത്. കപ്പലിലുണ്ടായിരുന്ന നാല് പേരെ കാണാതായിട്ടുണ്ട്. രണ്ട് തായ്‌വാൻ പൗരന്മാരെയും ഒരു ഇൻഡോനേഷ്യൻ പൌരനെയും ഒരു മ്യാൻമാർ പൗരനെയുമാണ് കാണാതായത്. കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്ന് വിവരം.



Arrengeambulance

Next TV

Related Stories
കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയില്‍ ഐ ആർ പി സി പത്താം വർഷവും ഹെൽപ്പ്ഡസ്ക് തുറക്കുന്നു

Jun 9, 2025 05:25 PM

കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയില്‍ ഐ ആർ പി സി പത്താം വർഷവും ഹെൽപ്പ്ഡസ്ക് തുറക്കുന്നു

കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയില്‍ ഐ ആർ പി സി പത്താം വർഷവും ഹെൽപ്പ്ഡസ്ക്...

Read More >>
ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത

Jun 9, 2025 04:43 PM

ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത

ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ...

Read More >>
ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരമുണ്ട്, അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല; കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്

Jun 9, 2025 03:16 PM

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരമുണ്ട്, അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല; കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരമുണ്ട്, അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല; കേന്ദ്ര മന്ത്രി ഭൂപേന്ദ്ര...

Read More >>
പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണിയിൽ പൊലിസ് നടപടി സ്വീകരിച്ചില്ല; മുഖ്യമന്ത്രിക്ക് സാന്ദ്ര തോമസിന്റെ കത്ത്

Jun 9, 2025 03:00 PM

പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണിയിൽ പൊലിസ് നടപടി സ്വീകരിച്ചില്ല; മുഖ്യമന്ത്രിക്ക് സാന്ദ്ര തോമസിന്റെ കത്ത്

പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണിയിൽ പൊലിസ് നടപടി സ്വീകരിച്ചില്ല; മുഖ്യമന്ത്രിക്ക് സാന്ദ്ര തോമസിന്റെ...

Read More >>
ഇടവേളക്ക് ശേഷം കാലവർഷം ശക്തമാകുന്നു, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

Jun 9, 2025 02:40 PM

ഇടവേളക്ക് ശേഷം കാലവർഷം ശക്തമാകുന്നു, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടവേളക്ക് ശേഷം കാലവർഷം ശക്തമാകുന്നു, നാളെ 4 ജില്ലകളിൽ യെല്ലോ...

Read More >>
ചരക്ക് കപ്പലിന് തീ പിടിച്ച സംഭവം; കടലിൽ ചാടിയ ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി മുഖ്യമന്ത്രി

Jun 9, 2025 02:24 PM

ചരക്ക് കപ്പലിന് തീ പിടിച്ച സംഭവം; കടലിൽ ചാടിയ ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി മുഖ്യമന്ത്രി

ചരക്ക് കപ്പലിന് തീ പിടിച്ച സംഭവം; കടലിൽ ചാടിയ ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി...

Read More >>
Top Stories










News Roundup