---
title: "കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയില്‍ ഐ ആർ പി സി പത്താം വർഷവും ഹെൽപ്പ്ഡസ്ക് തുറക്കുന്നു"
english_title: "Irpchelpdesk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295278/irpchelpdesk"
published_at: "2025-06-09T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846cbc89dfbd_1000095139.jpg"
keywords: []
---

# കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയില്‍ ഐ ആർ പി സി പത്താം വർഷവും ഹെൽപ്പ്ഡസ്ക് തുറക്കുന്നു

> **Lead Summary:** **കേളകം: **ഐ ആര്‍ പി സി പേരാവൂര്‍ സോണല്‍ കമ്മറ്റിയുടെയും, ടെമ്പിൾ കോർഡിനേഷൻ പേരാവൂർ ഏരിയ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയില്‍ ഹെൽപ്പ്ഡസ്ക് തുറക്കുന്നു. തുടർച്ചയായി പത്താം വർഷമാണ് കൊട്ടിയൂരിൽ തീർഥാടകർക്കായി സാന്ത്യനമെത്തിക്കുന്നത്.ഹെൽപ്പ് ഡസ്ക് ഇക്കരെ കൊട്ടിയൂരിൽ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉൽഘാടനം ചെയ്യുമെന്ന്

## Article Content

**കേളകം: **ഐ ആര്‍ പി സി പേരാവൂര്‍ സോണല്‍ കമ്മറ്റിയുടെയും, ടെമ്പിൾ കോർഡിനേഷൻ പേരാവൂർ ഏരിയ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയില്‍ ഹെൽപ്പ്ഡസ്ക് തുറക്കുന്നു. തുടർച്ചയായി പത്താം വർഷമാണ് കൊട്ടിയൂരിൽ തീർഥാടകർക്കായി സാന്ത്യനമെത്തിക്കുന്നത്.ഹെൽപ്പ് ഡസ്ക് ഇക്കരെ കൊട്ടിയൂരിൽ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉൽഘാടനം ചെയ്യുമെന്ന്

സംഘാടക സമിതി കൺവീനർ ടി.വിജയൻ, ചെയർമാൻ കെ.എ. രജീഷ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.സുനീന്ദ്രൻ തുടങ്ങിയവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജൂൺ 29 വരെഅന്ന ദാനവും ഹെല്പ് ഡെസ്‌കും പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295278/irpchelpdesk)