---
title: "യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബമേളയും ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളെയും ആദരിച്ചു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295331/peravoor"
published_at: "2025-06-10T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684771ac06715_IMG-20250610-WA0002.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബമേളയും ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളെയും ആദരിച്ചു 

> **Lead Summary:** പേരാവൂർ: യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബമേളയും എസ്എസ്എൽ സി, സിബിഎസ്ഇ, പ്ലസ് ടു, എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ കുട്ടികളെയും, പുതിയ മെമ്പർമാരെയും ആദരിച്ചു.

## Article Content

പേരാവൂർ: യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബമേളയും എസ്എസ്എൽ സി, സിബിഎസ്ഇ, പ്ലസ് ടു, എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ കുട്ടികളെയും, പുതിയ മെമ്പർമാരെയും ആദരിച്ചു.

യൂണിറ്റ് രക്ഷാധികാരി കെ എം ബഷീർ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായ ചടങ്ങ്. കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ സെൻറ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ വികാരി ആർച്ച് പ്രീസ്റ്റ് റവ ഫാ ഷാജി തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി.യുഎം സി ജില്ലാ പ്രസിഡണ്ട് ടി എസ് സെബാസ്റ്റ്യൻ പുതിയ മെമ്പർമാരെ സ്വീകരിക്കൽ ചടങ്ങ് നിർവഹിച്ചു.

എം എഫ് എ ഡയറക്ടർ എം സി കൂട്ടിയച്ചൻ, യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് ഓ ജെ ബെന്നി, യു എം സി വൈസ് പ്രസിഡണ്ട് രജീഷ് എം, യു എം സി വൈസ് പ്രസിഡണ്ട് ബേബി പാറക്കൽ, യു എം സി വൈസ് പ്രസിഡണ്ട് സി രാമചന്ദ്രൻ, യൂത്ത് വിംഗ് പ്രസിഡണ്ട് സുജീഷ് എ പി, വനിത വിംഗ് പ്രസിഡന്റ് ദിവ്യ സ്വരൂപ്, പതിനൊന്നാം വാർഡ് മെമ്പർ റജീന സിറാജ്, പഞ്ചായത്ത് മെമ്പർ യു വി അനിൽകുമാർ (ചുമട്ടു തൊഴിലാളി യൂണിയൻ ) എന്നിവർ സംസാരിച്ചു.യൂണിറ്റ് ട്രഷറർ പ്രവീൺ കാരാട്ട് നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. വിഭവസമൃദ്ധമായ ഭക്ഷണങ്ങളും, തുടർന്ന് എല്ലാ മെമ്പർമാർക്കും ബിരിയാണി ചെമ്പ് ഗിഫ്റ്റായും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295331/peravoor)