---
title: "കേരളത്തിൽ 2000 കടന്ന് കൊവിഡ് കേസുകൾ"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295413/thiruvanaththapuram"
published_at: "2025-06-10T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847e57bf2d1a_download_(30).jpeg"
keywords: []
---

# കേരളത്തിൽ 2000 കടന്ന് കൊവിഡ് കേസുകൾ

> **Lead Summary:** തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ 96 കേസുകളാണ് വർധിച്ചിരിക്കുന്നത്. ഒരാൾ മരിച്ചു. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന 79 വയസുകാരനാണ് മരിച്ചത്. കേരളത്തിൽ ആകെ കേസുകൾ 2000 കടന്നു, ആകെ ആക്ടീവ് കേസുകൾ 2053 ആയിട്ടുണ്ട്. നിലവിൽ രാജ്യത്തെ കേസുകളിൽ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295413/thiruvanaththapuram)