---
title: "കൃഷിയിടത്തിൽ ഗർത്തം രൂപപ്പെട്ടു"
english_title: "Ulikkalvattiyamthod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295461/ulikkalvattiyamthod"
published_at: "2025-06-10T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68481863c46c8_1000095570.jpg"
keywords: []
---

# കൃഷിയിടത്തിൽ ഗർത്തം രൂപപ്പെട്ടു

> **Lead Summary:** **ഉളിക്കൽ : **ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ വട്ട്യാന്തോട് പൊതിയുരണ്ട മല എന്ന സ്ഥലത്ത് കൃഷിയിടത്തിൽ 7 മീറ്ററിൽ അധികം താഴ്ചയുള്ള വലിയ ഗർത്തം രൂപപ്പെട്ടു. രണ്ടുദിവസം മുമ്പ് പുല്ല് ചെത്താൻ പോയ ആളുകകളാണ് പുതുതയായി രൂപപ്പെട്ട വലിയ ഗർത്തം രൂപപ്പെട്ടത് കണ്ടത്. വെളിയിൽ നിന്ന് നോക്കുമ്പോൾ ഗർത്തത്തിന്റെ അടിയിൽ നിന്ന് ഗുഹ രൂപപ്പെട്ടത് പോലുള്ള കാഴ്ചയാണ് കാണാൻ സാധിച്ചത്. ഈ ഗർത്തത്തിന്റെ അടിയിലൂടെ വെള്ളത്തിന്റെ ഇരമ്പൽ കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. വിവരം അറിഞ്ഞ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വയത്തൂർ വില്ലേജ് ഓഫീസർ എം.എസ്. വിനീത് , പഞ്ചായത്ത്‌അംഗം ടോമി മുക്കനോലി, മറ്റ് ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ചു . പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ അധികൃതർ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു . മനുഷ്യരും വളർത്തുമൃഗങ്ങളും ഗർത്തത്തിൽ വീണ് അപകടത്തിൽ പെടാനുള്ള സാഹചര്യം ഉള്ളതായി സ്ഥലം സന്ദർശിച്ച അധികൃതർ വിലയിരുത്തി. ഗർത്തം രൂപപ്പെട്ടതെന്നുള്ള കാരണം ശാസ്ത്രീയമായി പരിശോധന നടത്തി അടിയന്തിരമായി പരിഹാര നിർദേശങ്ങൾ കണ്ടെത്തണമെന്നും ജില്ലാ കളക്ടറോടും ജിയോളജി വകുപ്പിനോടും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗർത്തം രൂപപ്പെട്ട സ്ഥലത്തേക്ക് സന്ദർശകർ പ്രവേശിക്കരുതെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

**ഉളിക്കൽ : **ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ വട്ട്യാന്തോട് പൊതിയുരണ്ട മല എന്ന സ്ഥലത്ത് കൃഷിയിടത്തിൽ 7 മീറ്ററിൽ അധികം താഴ്ചയുള്ള വലിയ ഗർത്തം രൂപപ്പെട്ടു. രണ്ടുദിവസം മുമ്പ് പുല്ല് ചെത്താൻ പോയ ആളുകകളാണ് പുതുതയായി രൂപപ്പെട്ട വലിയ ഗർത്തം രൂപപ്പെട്ടത് കണ്ടത്. വെളിയിൽ നിന്ന് നോക്കുമ്പോൾ ഗർത്തത്തിന്റെ അടിയിൽ നിന്ന് ഗുഹ രൂപപ്പെട്ടത് പോലുള്ള കാഴ്ചയാണ് കാണാൻ സാധിച്ചത്. ഈ ഗർത്തത്തിന്റെ അടിയിലൂടെ വെള്ളത്തിന്റെ ഇരമ്പൽ കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. വിവരം അറിഞ്ഞ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വയത്തൂർ വില്ലേജ് ഓഫീസർ എം.എസ്. വിനീത് , പഞ്ചായത്ത്‌അംഗം ടോമി മുക്കനോലി, മറ്റ് ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ചു . പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ അധികൃതർ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു . മനുഷ്യരും വളർത്തുമൃഗങ്ങളും ഗർത്തത്തിൽ വീണ് അപകടത്തിൽ പെടാനുള്ള സാഹചര്യം ഉള്ളതായി സ്ഥലം സന്ദർശിച്ച അധികൃതർ വിലയിരുത്തി. ഗർത്തം രൂപപ്പെട്ടതെന്നുള്ള കാരണം ശാസ്ത്രീയമായി പരിശോധന നടത്തി അടിയന്തിരമായി പരിഹാര നിർദേശങ്ങൾ കണ്ടെത്തണമെന്നും ജില്ലാ കളക്ടറോടും ജിയോളജി വകുപ്പിനോടും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗർത്തം രൂപപ്പെട്ട സ്ഥലത്തേക്ക് സന്ദർശകർ പ്രവേശിക്കരുതെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295461/ulikkalvattiyamthod)