---
title: "കണ്ണൂർ ജില്ലാ സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആൽഫ്രഡ് ജോ ജോൺ ചാമ്പ്യനായി"
english_title: "Kannurchesschambian"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295466/kannurchesschambian"
published_at: "2025-06-10T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6848248326885_1000095582.jpg"
keywords: []
---

# കണ്ണൂർ ജില്ലാ സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആൽഫ്രഡ് ജോ ജോൺ ചാമ്പ്യനായി

> **Lead Summary:** **കണ്ണൂർ : ** കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി, ചെസ്സ് കണ്ണൂരിൻ്റെ സഹകരണത്തോടെ ജൂൺ 8 ന് കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളജിൽ വെച്ചു സംഘടിപ്പിച്ച ഈ വർഷത്തെ കണ്ണൂർ ജില്ലാ സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആൽഫ്രഡ് ജോ ജോൺ (കൊട്ടിയൂർ) ചാമ്പ്യനായി.

## Article Content

**കണ്ണൂർ : ** കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി, ചെസ്സ് കണ്ണൂരിൻ്റെ സഹകരണത്തോടെ ജൂൺ 8 ന് കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളജിൽ വെച്ചു സംഘടിപ്പിച്ച ഈ വർഷത്തെ കണ്ണൂർ ജില്ലാ സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആൽഫ്രഡ് ജോ ജോൺ (കൊട്ടിയൂർ) ചാമ്പ്യനായി.

പ്രത്യൂഷ് വി പി ( പാനൂർ) റണ്ണർ അപ്പ് ആയി.ജിഷോർ വി എം(കൊട്ടിയൂർ) മൂന്നാം സ്ഥാനവുംകൃഷ്ണനുണ്ണി കൂക്കൽ (കണ്ണൂർ) നാലാം സ്ഥാനവും കരസ്ഥമാക്കി.ആദ്യ 15 സ്ഥാനക്കാരും 15 വിവിധ കാറ്റഗറി വിന്നേഴ്സും ഉൾപ്പെടെ 50 ലധികം പേർ സമ്മാനിതരായി.സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.യോഗത്തിൽ ശ്രീപുരം സ്കൂൾ മാനേജർ ഫാദർ ജോയ് കാട്ടിയങ്കൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന അണ്ടർ 7 ഗേൾസ് ചാമ്പ്യൻ ആരാധ്യ രജനീഷിനെ സ്നേഹോപഹാരം നൽകി അനുമോദിച്ചു.ഉദ്ഘാടന - സമാപന ചടങ്ങുകളിൽ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ വി യു, റുക്സാന മുനീർ, റീന സെബാസ്റ്റ്യൻ, ടോണി സെബാസ്റ്റ്യൻ, നിവ്യ ടി കെ, ഹഫ്സ സജിർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295466/kannurchesschambian)