---
title: "കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവ് പിടികൂടി"
english_title: "IRITTY KOOTTUPUZHA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295480/iritty-koottupuzha"
published_at: "2025-06-10T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684839824e686_123.jpg"
keywords: []
---

# കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവ് പിടികൂടി

> **Lead Summary:** ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസിന്റെ നേതൃത്വത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പായം കേളൻപീടിക സ്വദേശി സുനിൽ പി പി എന്നയാളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പാർട്ടിയിൽ എ ഇ ഐ (ഗ്രേഡ് ) ജോണി ജോസഫ്, പി ബഷീർ.ടി., ജി പി ഒ ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിബു.പി, മുനീർ. എം.ബി, ഷീജ കവളാൻഎന്നിവരും ഉണ്ടായിരുന്നു.

## Article Content

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസിന്റെ നേതൃത്വത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പായം കേളൻപീടിക സ്വദേശി സുനിൽ പി പി എന്നയാളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പാർട്ടിയിൽ എ ഇ ഐ (ഗ്രേഡ് ) ജോണി ജോസഫ്, പി ബഷീർ.ടി., ജി പി ഒ ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിബു.പി, മുനീർ. എം.ബി, ഷീജ കവളാൻഎന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295480/iritty-koottupuzha)