---
title: "വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ 21 ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295503/kannur"
published_at: "2025-06-10T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684858be04a4f_download_(53).jpeg"
keywords: []
---

# വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ 21 ന്

> **Lead Summary:** **കണ്ണൂർ **: വിജ്ഞാന കേരളം കണ്ണൂർ മെഗാ ജോബ് ഫെയർ ജൂൺ 21 ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ നടക്കും. വിദേശത്തെയും രാജ്യത്തെയും ഇരുനൂറോളം തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. ഒരുലക്ഷത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് മേള അവസരമൊരുക്കും. 350 ലേറെ തസ്തികകളിലേക്ക് പതിനായിരം മുതൽ ഒന്നരലക്ഷം രൂപവരെ ശമ്പള സെകയിലിലാണ് നിയമനം.

## Article Content

**കണ്ണൂർ **: വിജ്ഞാന കേരളം കണ്ണൂർ മെഗാ ജോബ് ഫെയർ ജൂൺ 21 ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ നടക്കും. വിദേശത്തെയും രാജ്യത്തെയും ഇരുനൂറോളം തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. ഒരുലക്ഷത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് മേള അവസരമൊരുക്കും. 350 ലേറെ തസ്തികകളിലേക്ക് പതിനായിരം മുതൽ ഒന്നരലക്ഷം രൂപവരെ ശമ്പള സെകയിലിലാണ് നിയമനം.

പതിനായിരത്തിലേറെ പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിഡബ്ലുഎം എസിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് മേളയിൽ പങ്കെടുക്കുന്നതിന് അവസരം. നിശ്ചിത യോഗ്യതക്കനുസരിച്ച് ഇഷ്ടമുള്ള ജോലികളിലേക്ക് അപേക്ഷിക്കാം. ഒരാൾക്ക് അഞ്ച് കമ്പനികളിലേക്ക് അപേക്ഷ അയക്കാം. രജിസ്റ്റർ ചെയ്യുന്നതിന് വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡുതലത്തിൽ വായനശാലകൾ മുഖേന പരിശീലനം നൽകിയിരുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ധ പരിശീലനവും നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295503/kannur)