---
title: "അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകാം"
english_title: "Insurance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29561/insurance"
published_at: "2022-03-03T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220aedc72630_images (5).jpeg"
keywords: []
---

# അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകാം

> **Lead Summary:** 2022-23 വർഷത്തിൽ മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

2022-23 വർഷത്തിൽ മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപകട മരണമോ അപകടത്തെ തുടർന്ന് ഭാഗിക അംഗവൈകല്യമോ സംഭവിച്ചവർക്ക് നിബന്ധനകൾക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴി മാർച്ച് 31 വരെ അംഗങ്ങളാകാം.

ഒരാൾക്ക് 389 രൂപയാണ് പ്രീമിയം തുക. കൂടുതൽ വിവരങ്ങൾ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റർ ഓഫീസ്, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2731257.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29561/insurance)