---
title: "കോൺഗ്രസ്സ് പേരാവൂർ നിയോജകമണ്ഡലം നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു"
english_title: "Campatperavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295661/campatperavoor"
published_at: "2025-06-11T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68496abd658d8_1000095843.jpg"
keywords: []
---

# കോൺഗ്രസ്സ് പേരാവൂർ നിയോജകമണ്ഡലം നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** > **ഇരിട്ടി : **കോൺഗ്രസ്സ് പേരാവൂർ നിയോജകമണ്ഡലം നേതൃ പരിശീലന ക്യാമ്പ് "വിഷൻ 25" ജില്ല കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കെപിസിസിയുടെ ആഹ്വാനപ്രകാരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ് . തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കനിങ്ങളുടെ ഭാഗമായിരുന്നു ക്യാമ്പ് . പേരാവൂർ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 90 ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു .

## Article Content

> **ഇരിട്ടി : **കോൺഗ്രസ്സ് പേരാവൂർ നിയോജകമണ്ഡലം നേതൃ പരിശീലന ക്യാമ്പ് "വിഷൻ 25" ജില്ല കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കെപിസിസിയുടെ ആഹ്വാനപ്രകാരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ് . തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കനിങ്ങളുടെ ഭാഗമായിരുന്നു ക്യാമ്പ് . പേരാവൂർ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 90 ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു .

കെപിസിസി .മെമ്പർ പി.സി. ഷാജി അധ്യക്ഷത വഹിച്ചു . ആർ ജി ഐ ഡി എസ് ഡയറക്ടർ ഡോ. പി.പി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി.എ. നസീർ, ജൂബിലി ചാക്കോ, ഡിസിസി . നേതാക്കളായ ലിസി ജോസഫ്, പി.കെ. ജനാർദ്ദനൻ, കെ. വേലായുധൻ, ജെയ്സൺ കാരക്കാട്ട്, വി.ടി. തോമസ്, സാജു യോമസ് എന്നിവർ പ്രസംഗിച്ചു . പി.കെ. സത്യൻ, എം.വി. പ്രേമരാജൻ, കെ.സി. ശ്രീജിത്ത് മാസ്റ്റർ, എ.പി. മധു മാസ്റ്റർ, കെ.വി. ജയചന്ദ്രൻ, അഡ്വ. ഷീജ സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സ് എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295661/campatperavoor)